കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണ സ്ത്രീ മതം മാറി സിസ്റ്റര്‍ നിര്‍മലയായി, മദര്‍തെരേസയുടെ പിന്‍ഗാമിയുടെ ജീവിതം ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു സിസ്റ്ററുടെ അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സംഘടനയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തും സിസ്റ്റര്‍ നിര്‍മ്മല പ്രവര്‍ത്തിച്ചിട്ടുണ്ട്.

റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934ലാണ് സിസ്റ്റര്‍ നിര്‍മ്മല ജനിയ്ക്കുന്നത്. ക്രിസ്ത്യന്‍മാതം സ്വീകരിച്ച ശേഷമാണ് നിര്‍മല എന്ന് പേര് മാറ്റിയത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

മദര്‍ തെരേസയുടെ പിന്‍ഗാമി

മദര്‍ തെരേസയുടെ പിന്‍ഗാമി

മദര്‍ തെരേസയുടെ പിന്‍ഗാമിയായിട്ടാണ് ലോകം നിര്‍മല ജോഷിയെന്ന സിസ്റ്റര്‍ നിര്‍മലയെ കണ്ടത്. മിഷണറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ സൂപ്പീരിയര്‍ ജനറലായി 1997മുതല്‍ 2009വരെ പ്രവര്‍ത്തിച്ചു.

ജനനം

ജനനം

റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു 1934 ല്‍ സിസ്റ്റര്‍ നിര്‍മല ജനിച്ചത്. മാതാപിതാക്കള്‍ നേപ്പാളില്‍ നിന്നുള്ളവരയാിരുന്നു

മദര്‍ തെരേസ...

മദര്‍ തെരേസ...

മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ സിസ്റ്റര്‍ നിര്‍മല അംഗമായി. വാഷിംഗ്ടണിലും , പനാമയിലും മിഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്

1965ല്‍

1965ല്‍

ഇന്ത്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിയ്ക്കുകയായിരുന്ന ഒരു നേപ്പാളി ഓഫീസറുടെ മകളായി ജനിച്ച നിര്‍മല 1965ലാണ് ക്രിസ്ത്യന്‍ വിശ്വാസിയാകുന്നത്

വിദ്യാഭ്യാസം

വിദ്യാഭ്യാസം

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും പിന്നീട് നിയമ പരിശീലനവും നേടി

പുരസ്‌ക്കാരം

പുരസ്‌ക്കാരം

2009ല്‍ പദ്മവിഭൂഷന്‍ നല്‍കി രാജ്യം സിസ്റ്റര്‍ നിര്‍മലയെ ആദരിച്ചു

വിവാദം

വിവാദം

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്ന സിസ്റ്ററുടെ പരാമര്‍ശം ഏറെ വിവാദത്തിനിടയാക്കി

പാവങ്ങള്‍ക്ക് വേണ്ടി

പാവങ്ങള്‍ക്ക് വേണ്ടി

പാവങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞ് വച്ചതായിരുന്നു സിസ്റ്റര്‍ നിര്‍മലയുടെ ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

English summary
Mother Teresa's Successor Sister Nirmala Dies at 81
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X