ഇനിയും അയാളുടെ പീഡനങ്ങള്‍ക്ക് നിന്നു കൊടുക്കാന്‍ തയ്യാറല്ല,പിതാവിനെ കൊന്ന സഹോദരിമാര്‍ പറഞ്ഞത്
മീററ്റ്: ലൈംഗിക പീഡനങ്ങള്‍ സഹിക്കാതെ സഹോദരിമാര്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. പിതാവിനെ കൊലപ്പെടുത്തിയത് എന്തിനാണെന്നും എങ്ങിനെയാണെന്നും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ കാരണം പുറംലോകം അറിഞ്ഞത്.
കരണ്‍ സിങ്(45) എന്നായള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു.മദ്യപ്പിച്ച് വീട്ടില്‍ എത്തുന്ന ഇയാള്‍ അമ്മ അറിയാതെയാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് എന്ന് പറയുന്നു. അഞ്ച് വയസ്സ് പ്രായമുള്ള ഒരു സഹോദരന്‍ കൂടിയുണ്ട് പെണ്‍കുട്ടികള്‍ക്ക്.

മദ്യപ്പിച്ച് വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്തിയത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതിനാല്‍ രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പിതാവ് തങ്ങളെ പീഡിപ്പിച്ചിരുന്നു എന്നും ഇനിയും പീഡനം സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും വീഡിയോയില്‍ പറഞ്ഞത്.
പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ പെണ്‍കുട്ടികള്‍ കുറ്റം സമതിച്ചു. എന്നാല്‍ പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറഞ്ഞത് എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അപകട മരണമായിട്ടാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications