കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷങ്ങള്‍ക്കുശേഷം സഹോദരിമാര്‍ ഛോട്ടാരാജനെ കണ്ടു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 30 വര്‍ഷങ്ങള്‍ക്കുശേഷം സഹോദരന്‍ ഛോട്ടാരാജനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് സുനിത ചവാന്‍, മാലിനി സക്പാല്‍ എന്നീ സഹോദരിമാര്‍. ജീവിതത്തില്‍ ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ സഹോദരനെ വീണ്ടും കാണാന്‍ സാധിച്ചതില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു.

സിബിഐ കസ്റ്റഡിയിലുള്ള ഛോട്ടാരാജനെ സിബിഐ കോടതിയുടെ പ്രത്യേക അനുമതിയോടുകൂടിയാണ് സഹോദരിമാര്‍ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സന്ദര്‍ശിച്ചത്. സഹോദരിമാര്‍ക്ക് ആരോഗ്യപ്രശനങ്ങളുള്ളതിനാല്‍ മരുമകന്‍ അനില്‍ മേനോനും രാജനെ കാണാനുള്ള ഭാഗ്യമുണ്ടായി. ഭായി ദൂജ്' ദിനത്തില്‍ തന്നെ സഹോദരനെ കാണാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമായി.

chhota-rajan6

ഇന്ത്യയില്‍ അധോലോക പ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന കാലത്താണ് സഹോദരിമാര്‍ അവസാനമായി ഛോട്ടാ രാജനെ കണ്ടത്. പിന്നീട് പോലീസ് നോട്ടപ്പുള്ളി ആയതോടെ കുടുംബവുമായി ബന്ധപ്പെടാന്‍ ഛോട്ടാ രാജന് കഴിഞ്ഞില്ല. രാജന്‍ എന്നെങ്കിലും എത്തിയേക്കുമെന്ന് കരുതി ഏതാണ്ട് എല്ലാ സമയും ഛോട്ടാ രാജന്റെ കുടുംബം പോലീസിന്റെ നിരീക്ഷണത്തിലും ആയിരുന്നു.

അടുത്തിടെ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് ഛോട്ടാരാജനെ പോലീസ് പിടികൂടിയത് ഒരുതരത്തില്‍ സഹോദരിമാര്‍ക്ക് അനുഗ്രഹമായി. കുറേക്കൂടി സുരക്ഷിതമായ സ്ഥലത്താണ് സഹോദരന്‍ കഴിയുന്നതെന്ന ആശ്വാസം അവര്‍ക്കുണ്ട്. അതേസമയം, ഒട്ടേറെ കേസുകളില്‍ പ്രതിയായ രാജന്‍ എന്നെങ്കിലും ജയില്‍വിട്ടു പുറത്തുവരും എന്ന പ്രതീക്ഷ അവര്‍ക്കില്ല.

English summary
sisters meet Chhota Rajan After 30 years at CBI HQ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X