മുഖ്യമന്ത്രിയും കൈവിട്ടു.. അമ്മയ്ക്ക് നീതികിട്ടാന്‍ പെണ്‍മക്കളുടെ സോഷ്യല്‍ മീഡിയ പോരാട്ടം!
ലഖ്‌നൊ: അമ്മയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അക്രമികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും ഇവര്‍ക്ക് നീതി കിട്ടിയില്ല. ഇപ്പോഴിതാ ഇക്കാര്യം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയായതോടെ പോലീസ് അധികാരികള്‍ സംഭവം ശ്രദ്ധിച്ചു. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പും നല്‍കി. സാമ്പത്തിക സഹായം വേണമെങ്കില്‍ അതും.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷറില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പോരാട്ടത്തിലൂടെ ശ്രദ്ധേയരാകുന്നത്. അച്ഛനും അച്ഛന്റെ കൂട്ടുകാരും ചേര്‍ന്ന് അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു എന്നാണ് പെണ്‍കുട്ടികളുടെ പരാതി. പെണ്‍കുട്ടികളില്‍ മൂത്ത ആള്‍ക്ക് 15 വയസ്സാണ്, ഇളയ ആള്‍ക്ക് 11 വയസ്സും. പോലീസില്‍ നല്‍കിയ പരാതിയില്‍ അവര്‍ വെള്ളം ചേര്‍ത്തപ്പോളാണ് പെണ്‍കുട്ടികള്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.

രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി എന്ന കുറ്റം ആരോപിച്ചാണ് അച്ഛനും കൂട്ടുകാരും കൂടി പെണ്‍മക്കളുടെ അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ പരാതി നല്‍കിയിട്ടും ബുലന്ദ്ഷര്‍ പോലീസ് അറസ്റ്റ് ചെയ്തത് ഇവരുടെ അച്ഛന്‍ മനോജ് ബന്‍സാലിനെ മാത്രം. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമവും നടന്നു.
ഇതോടെയാണ് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ സിറ്റി പോലീസ് സൂപ്രണ്ടിന്റെ ശ്രദ്ധയിലും എത്തി. പരാതിയില്‍ പറയുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് മാന്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications