ഫീസടച്ചില്ല: വിദ്യാര്‍ത്ഥികളെ അര്‍ദ്ധനഗ്നരാക്കി നടത്തിച്ചു,സ്കൂൾ അധികൃതർക്ക് കിട്ടിയത് കിടിലൻ പണി!!

  • Written By:
Subscribe to Oneindia Malayalam

പട്ന:ബീഹാറിൽ ഫീസടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളെ അർദ്ധനഗ്നരാക്കി നടത്തിച്ചു. ഫീസ് കൃത്യ സമയത്ത് അടയ്ക്കാത്തതിനെ തുടർന്ന് യൂണിഫോം കണ്ടുകെട്ടിയ സ്കൂൾ അധികൃതരാണ് പെൺകുട്ടികളെ അർദ്ധനഗ്നരായി വീട്ടിലേയ്ക്ക് നടത്തിച്ചത്. ബീഹാറിലെ ബെംഗുസാരായി ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി ശനിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

കോറിയയിലെ ബി ആർ എ‍ഡ്യൂക്കേഷൻ അക്കാദമിയിലെ വിദ്യാർത്ഥികളായ ആറും എട്ടും വയസ്സുള്ള വിദ്യാർത്ഥിനികളെയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ ഉപദ്രവിച്ചത്. അധ്യാപിക യൂണിഫോം ഊരാൻ ആവശ്യപ്പെട്ടുവെന്നും തയ്യാറാവത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് വസ്ത്രം ഉരിയുകയായിരുന്നുവെന്ന് വിദ്യാർത്ഥികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

rape-latest

സ്കൂളിൽ നിന്ന് കുട്ടികളെ പുറത്താക്കുന്ന സമയത്ത് പിതാവ് എത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് മാസത്തെ ഫീസായിരുന്നു ഇരുവരും നൽകാനുണ്ടായിരുന്നത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പരാതിയുമായി ലോക്കൽ പോലീസിനെ സമീപിച്ചതോടെ കേസെടുത്ത പോലീസ് സ്കൂൾ ഡയറക്ടര്‍ എന്‍ കെ ഝാ, അധ്യാപിക അഞ്ജനാകുമാരി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ അധികൃതരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയ വിദ്യാഭ്യാസ മന്ത്രി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
In a disgraceful incident, two sisters studying in a private school in Bihar, had to walk back home in a semi-naked state after the school administrators took their uniforms for failure to pay their fees on time.
Please Wait while comments are loading...