Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹത്രാസ് :എസ്ടി കുറ്റവാളികളുമായി ഒത്തുകളി, അന്വേഷണം സുപ്രീകോടതി നിരീക്ഷണത്തിൽ വേണമെന്ന് കുടുംബം

ഹത്രാസ് പീഡനക്കേസ്: എസ്ടി കുറ്റവാളികളുമായി ഒത്തുകളിക്കുന്നു, അന്വേഷണം സുപ്രീകോടതി നിരീക്ഷണത്തോടെ വേണമെന്ന് കുടുംബം!!

ലഖ്നൊ: ഹത്രാസ് കൂട്ടബലാത്സക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പെൺകുട്ടിയുടെ കുടുബം. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചുവരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഹത്രാസ് കൂട്ടബലാത്സംഗത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണ സംഘം കേസ് അന്വേഷിച്ച് വരികയാണെന്ന ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ അവകാശവാദം തള്ളിക്കളഞ്ഞ പെൺകുട്ടിയുടെ സഹോദരൻ അന്വേഷണ സംഘത്തിലെ ഒരാൾ പോലും ഇതുവരെയും വന്നിട്ടില്ലെന്നും വ്യക്തമാക്കി. അതേ സമയം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നും മറ്റെവിടെയോ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് സഹോദരന്റെ ഭാര്യ പറയുന്നത്. ആരുടെ മൃതദേഹമാണ് പോലീസ് സംസ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

 നുണ പരിശോധന

നുണ പരിശോധന

ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, എസ് എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും സഹോദരൻ ഉന്നയിക്കുന്നു. ഇരുവരും കള്ളം പറയുകയാണെന്നും അതുകൊണ്ടുതന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നുമാണ് സഹോദരന്റെ ആവശ്യം. ഞങ്ങുടെ കുടുംബത്തിൽ ആരും ഒരു രാഷ്ട്രീയ നേതാവിനോടും ഫോണിൽ സംസാരിച്ചിട്ടില്ല. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം കളിക്കുക മാത്രമാണ് വേണ്ടത്. അവർ ഇവിടെ വരുന്നത് നല്ലതിനാണെന്ന് ഞാൻ കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് നുണ പരിശോധന നടത്തേണ്ടതില്ല. ഞങ്ങൾ ഒരിക്കലും പ്രസ്താവന മാറ്റിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 ബാരിക്കേഡുകൾ നീക്കി

ബാരിക്കേഡുകൾ നീക്കി

ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ബാരിക്കേഡുകൾ യുപി പൊലീസ് ശനിയാഴ്ച നീക്കം ചെയ്തിരുന്നു. മകൾ നഷ്ടപ്പെട്ട ദുഖത്തിൽ കഴിയുന്ന മാതാപിതാക്കളെ കാണാൻ മാധ്യമങ്ങളെ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ബാരിക്കേഡുകൾ നീക്കി കുടുംബത്തെ കാണാൻ മാധ്യമങ്ങൾക്ക് പോലീസ് അനുമതി നൽകുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടന്നുവരുന്നതിനാലാണ് രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തരും ഉൾപ്പെടെ പുറത്തുനിന്നുള്ള ആരെയും ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്.

 വാദം തള്ളി

വാദം തള്ളി

ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം പൂർത്തിയായതോടെയാണ് ബാരിക്കേഡുകൾ പോലീസ് എടുത്തുനീക്കുന്നത്. ബാരിക്കേഡുകൾ നീക്കിയതോടെ മാധ്യമപ്രവർത്തകരെയാണ് പ്രവേശിക്കാൻ അനുവദിച്ചത്. കുടുംബാംഗങ്ങളുടെ ഫോൺ പ്രത്യേക അന്വേഷണ സംംഘം പിടിച്ചുവെച്ചെന്ന വാദം ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂട്ടബലാത്സംഗക്കേസിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബുധനാഴ്ചയാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുന്നത്. ഹത്രാസ് ഭരണകൂടം വ്യാഴാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    BJP leader insult hathras victim | Oneindia Malayalam
     ആവശ്യം പരിഗണിച്ചില്ല

    ആവശ്യം പരിഗണിച്ചില്ല

    ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന ഗുരുതര ആരോപണമാണ് കുടുബം ഉന്നയിച്ചിട്ടുള്ളത്. സിബിഐ അന്വേഷണം വേണ്ടെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. ഉത്തർപ്രദേശ് ഭരണകൂടം എന്റെ മകളുടെ മൃതദേഹം പോലും വിട്ടുതന്നില്ല. ഞങ്ങൾക്ക് സിബിഐ അന്വേഷണം വേണ്ട. ഞങ്ങൾ യാചിക്കുകയാണ്. സുപ്രീം ജഡ്ജിയുടെ നിരീക്ഷണത്തിൽ കേസിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവെച്ചു. മകളുടെ മൃതദേഹം തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ സംസ്കരിക്കരുതെന്ന് പോലീസിനോട് പെൺകുട്ടിയുടെ അമ്മ യാചിച്ചെങ്കിലും ഇതൊന്നും കേൾക്കാതെയാണ് ബുധനാഴ്ച പുലർച്ചെ 2.45 ഓടെ മൃതദേഹം സംസ്കരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+