കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണവൈറസ് രോഗം ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ മരുന്ന് കണ്ടെത്താനുള്ള നീക്കം പുരോഗമിക്കുകയാണ്. ജാഗ്രതാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഒട്ടേറെ മുറി വൈദ്യന്‍മാര്‍ ചികില്‍സയുമായി രംഗത്തുണ്ട്. കേരളത്തില്‍ മോഹനന്‍ വൈദ്യര്‍ ചികില്‍സയുമായി ഇറങ്ങിയ വേളയില്‍ അറസ്റ്റ് ചെയ്ത വാര്‍ത്തയും പുറത്തുവന്നു.

Recommended Video

cmsvideo
കൊറോണയ്ക്കിടയില്‍ ദുരന്തമായി ബിജെപി മന്ത്രി | Oneindia Malayalam

ഔദ്യോഗിക പദവിയിലുള്ള വ്യക്തികള്‍ കൊറോണ വൈറസ് രോഗത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ കേള്‍ക്കാന്‍ ആളുണ്ടാകും. മാത്രമല്ല, അത് ആധികാരികവുമാവുമെന്നാണ് പരക്കെയുള്ള ധാരണ. ഇവിടെ കേന്ദ്ര ആരോഗ്യ സഹമന്ത്രിയും ബിജെപി നേതാവുമായ അശ്വനി ചൗബെ കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വൈറസ് ബാധയുണ്ടാകില്ല

വൈറസ് ബാധയുണ്ടാകില്ല

കൊറോണ വൈറസ് ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗമാണ് കേന്ദ്രമന്ത്രി അശ്വനി ചൗബെ പറഞ്ഞത്. ദിവസവും 15 മിനുട്ട് സൂര്യപ്രകാശമേറ്റാല്‍ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. വെയിലത്ത് നിന്നാല്‍ പ്രതിരോധ ശേഷി വര്‍ധിക്കും. അതോടെ കൊറോണ വൈറസ് നശിക്കുമെന്നും മന്ത്രി പറയുന്നു.

നട്ടുച്ചയ്ക്ക് സൂര്യന് താഴെ

നട്ടുച്ചയ്ക്ക് സൂര്യന് താഴെ

കടുത്ത ചൂട് അനുഭവപ്പെടുന്ന വേളയില്‍, പകല്‍ 11 മണിക്കും 2 മണിക്കുമിടയില്‍ 15 മിനുട്ട് സൂര്യവെളിച്ചം ശരീരത്തില്‍ ഏല്‍പ്പിക്കണമെന്ന് മന്ത്രി പറയുന്നു. അതുവഴി വിറ്റാമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ വര്‍ധിക്കും. അങ്ങനെ പ്രതിരോധ ശേഷി കൂടുകയും വൈറസ് നശിക്കുകയും ചെയ്യുമെന്ന് മന്ത്രി അശ്വനി ചൗബെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 ക്യാന്‍സറിന് പശുമൂത്രം

ക്യാന്‍സറിന് പശുമൂത്രം

മുമ്പും മാരകമായ രോഗങ്ങള്‍ മാറാന്‍ ചില പൊടിക്കൈകള്‍ പറഞ്ഞ് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു മന്ത്രി അശ്വനി ദുബെ. ക്യാന്‍സര്‍ രോഗത്തിന് പശുവിന്റെ മൂത്രം കുടിച്ചാല്‍ മതിയെന്നാണ് മന്ത്രി ഒരിക്കല്‍ പറഞ്ഞത്. ആരോഗ്യവകുപ്പ് മന്ത്രി തന്നെ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത് നിലവിലെ ജാഗ്രതയെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മാര്‍ഗനിര്‍ദേശത്തില്‍ ഇല്ലാത്തത്

മാര്‍ഗനിര്‍ദേശത്തില്‍ ഇല്ലാത്തത്

കൊറോണ വൈറസിനെ നേരിടാന്‍ കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതില്‍ വിറ്റാമിന്‍ ഡിയുടെ കാര്യം പറയുന്നില്ല. മത്രമല്ല, സൂര്യവെളിച്ചം തട്ടിയാല്‍ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

വിറ്റാമിന്‍ ഡി നല്ലാതാണ്, പക്ഷേ...വിറ്റാമിന്‍ ഡി നല്ലാതാണ്, പക്ഷേ...

വിറ്റാമിന്‍ ഡി നല്ലാതാണ്, പക്ഷേ...വിറ്റാമിന്‍ ഡി നല്ലാതാണ്, പക്ഷേ...

വിറ്റാമിന്‍ ഡി ശരീരത്തിലുണ്ടാകുന്നതിന് സൂര്യവെളിച്ചമേല്‍ക്കുന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വിറ്റാമിന്‍ ഡിയും സൂര്യവെളിച്ചവും കൊറോണ വൈറസ് രോഗം തടയുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രിയുടെ പ്രസ്താവന എന്നതും എടുത്തുപറയേണ്ടതാണ്.

 ജാഗ്രത ഇങ്ങനെ

ജാഗ്രത ഇങ്ങനെ

ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, ചുമയ്ക്കുമ്പോള്‍ തുവാല ഉപയോഗിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതുവരെ കൊറോണവൈറസിന് വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം അമേരിക്കയില്‍ പരീക്ഷണം നടന്നിരുന്നു.

രഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗംരഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗം

റാണ കപൂര്‍ തടിച്ചുകൊഴുത്തപ്പോള്‍ അനില്‍ അംബാനി തകര്‍ന്നോ? ഉദ്യോഗസ്ഥരെയും വിളിപ്പിക്കും, 12800 കോടി!റാണ കപൂര്‍ തടിച്ചുകൊഴുത്തപ്പോള്‍ അനില്‍ അംബാനി തകര്‍ന്നോ? ഉദ്യോഗസ്ഥരെയും വിളിപ്പിക്കും, 12800 കോടി!

English summary
Sit In The Sun: Junior Health Minister's Advice On Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X