കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്രം!! കമല്‍നാഥിന്‍റെ പങ്കും അന്വേഷിക്കും

Google Oneindia Malayalam News

ദില്ലി: 1984 ലെ സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥിന്‍റെ പങ്കും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തിരുമാനത്തെ സ്വാഗതം ചെയ്ത് ശിരോമണി അകാലിദള്‍ നേതാവ് മജീന്ദര്‍ എസ് സിര്‍സ രംഗത്തെത്തി.

kamalnathcongres

അകാലി ജളിന്‍റെ വലിയ വിജയയമാണിതെന്ന് മജീന്ദര്‍ സിര്‍സ ട്വീറ്റ് ചെയ്തു. പുതിയ തെളുവുകള്‍ പരിഗണിച്ചാണ് കമല്‍നാഥിനെതിരായ അന്വേഷണം. കേസില്‍ കമല്‍നാഥിനെതിരെ രണ്ട് പേര്‍ സാക്ഷി പറയാന്‍ തയ്യാറായിട്ടുണ്ടെന്ന് മജീന്ദര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഏത് നിമിഷവും ഹാജരാകാന്‍ അവര്‍ തയ്യാറായാണ്. അവര്‍ കമല്‍നാഥിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. രണ്ട് സാക്ഷികള്‍ക്കും പ്രത്യേക സുരക്ഷ വേണം. സംസാരിക്കാന്‍ സമയം നല്‍കുമെന്ന് എസ്ഐടി ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സിര്‍സ പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കമല്‍നാഥിനോട് രാജിവെയ്ക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെടണം. അപ്പോള്‍ മാത്രമേ കേസില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂവെന്നും സിര്‍സ ട്വീറ്റ് ചെയ്തു. സിഖ് കലാപത്തിനിടെ ഗുരുദ്വാരയില്‍ വെച്ച് രണ്ട് പേരെ ജീവനോടെ കത്തിക്കുമ്പോള്‍ കമല്‍നാഥ് ഗുരുദ്വാരയ്ക്ക് ഉള്ളില്‍ ഉണ്ടായിരുന്നു എന്നാണ് അകാലിദളിന്‍റെ ആരോപണം.എന്നാല്‍ ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനത്തിലായിരുന്നു താന്‍ എന്നാണ് കമല്‍നാഥ് പ്രതികരിച്ചത്.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തില്‍ 3325 പേരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2733 പേര്‍ മരിച്ചിരുന്നു.

English summary
SIT opens case against Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X