• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂർ , ഹണിപ്രീതിന് ദേഹാസ്വാസ്ഥ്യം, ഡോക്ടർമാരെത്തി, ശേഷം രഹസ്യ കേന്ദ്രത്തിൽ

  • By സുചിത്ര മോഹൻ

പഞ്ചകുല: ഗുർമീതിന്റെ വളർത്തു മകൾ ഹണീപ്രീതിനേയും ഡ്രൈവർ രാകേഷ് കുമാറിനേയും പേലീസ് വീണ്ടും ചോദ്യം ചെയ്തു. അഞ്ചു മണിക്കൂറോളമാണ് ഇനരെ പോലീസ് ചോദ്യം ചെയ്തത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹണിപ്രീതിനെ മെഡിക്കൽ സംഘം പരിശോധന നടത്തി.

കമലും രജനിയും രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കില്ല, വോട്ട് രാഷ്ട്രീയത്തിന്, വിമർശനവുമായി ചാരുഹാസൻ

പഞ്ചകുല സെക്ടർ 23 പോലീസ് സ്റ്റേഷനിലാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഹണീ പ്രീതിനെ ചോദ്യം ചെയ്തത്. ഇതിനിടെയായിരുന്നു ഹണിപ്രീതിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. പരിശോധനയ്ക്ക് ശേഷം ഇവരെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് പോലീസ് മാറ്റിയിട്ടുണ്ട്.

 ഗുർമീതിന്റെ പിഎ റിമാന്റിൽ

ഗുർമീതിന്റെ പിഎ റിമാന്റിൽ

ശനിയാഴ്ച ഗുർമീതിന്റെ ഡ്രൈവറും പിഎയുമായിരുന്ന രാകേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇയാളെ 10 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു

കലാപത്തിനു പിന്നിൽ ഹണിപ്രീത്

കലാപത്തിനു പിന്നിൽ ഹണിപ്രീത്

ഗുർമീത് അറസ്റ്റിലായതിനെ തുടർന്ന് കോടതി പരിസരത്തും മറ്റും അരങ്ങേറിയ കലാപത്തിനു പിന്നിലെ തലച്ചേറ് വളർത്തു മകൾ ഹണിപ്രീതാണെന്ന് രാകേഷ് പോലീസിനോട് പറഞ്ഞിരുന്നു

 ക്രമസമാധന തകർക്കാൻ 125 കോടി

ക്രമസമാധന തകർക്കാൻ 125 കോടി

ഗുർമീത് കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ക്രമസമാധാനം തകരാറിലാക്കാൻ ഹണിപ്രീത് 125 കോടി രൂപ മുടക്കിയെന്നായിരുന്നു ഹണീപ്രീതിനെതിരെയുള്ള കേസ്. എന്നാൽ വിജയാഘോഷത്തിന് വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയതെന്നു ഹണീപ്രീതിനോടു ചേർന്നുള്ള ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വിശ്വാസികളെ വിളിച്ചു വരുത്തിയത് ഹണി തന്നെ

വിശ്വാസികളെ വിളിച്ചു വരുത്തിയത് ഹണി തന്നെ

ഗുർമീതിനെതിരെ വിധി വരുന്നതിന്റെ തൊട്ടു മുൻപേ ഹണിപ്രീത് ദേരാ അനുകൂലികളെ പഞ്ചകുലയിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. ഇത് അക്രമം സൃഷ്ടിക്കാൻ വേണ്ടിയല്ലെന്നു ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഹണിപ്രീത് പോലീസ് കസ്റ്റഡിയിൽ

ഹണിപ്രീത് പോലീസ് കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം സിര്‍കാപൂര്‍- പട്യാല റോഡില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹണിപ്രീതിനെ ആറ് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഹണിപ്രീത് പോലീസിന്‍റെ ചോദ്യം ചെയ്യലിനോട് നിസ്സംഗത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഹണിപ്രീതിന് ഗൂഡാലോചനയിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ആദ്യം സഹകരിച്ചില്ല

ആദ്യം സഹകരിച്ചില്ല

ആദ്യം ദിവസം പേലീസിൻരെ ചോദ്യം ചെയ്യലിനോട് നിസ്സംഗതയാണ് പ്രകടിപ്പിച്ചത്. ഹണിപ്രീത് ദേരാ സച്ചയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും അക്രമസംഭവങ്ങള്‍ക്ക് പണം ചെലവഴിച്ചതുമടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഹണിപ്രീത് ഉപയോഗിച്ച അന്തര്‍ദേശീയ സിംകാര്‍ഡിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഹണിപ്രീത് മൗനം പാലിക്കുകയായിരുന്നു

ഗുഢാലോചന കുറ്റം

ഗുഢാലോചന കുറ്റം

ബലാത്സ കേസിൽ പിടിയിലായ ആൾ ദൈവം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വളർത്തു മകൾ ഹണിപ്രീത് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഇതേ കുറ്റത്തിന് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ അറസ്റ്റിലായിട്ടുണ്ട്.ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

English summary
The Special Investigation Team (SIT) interrogated Honeypreet + and Rakesh Kumar Arora on Sunday, in relation to their role in violence that followed the conviction of Dera Sacha Sauda chief Gurmeet Ram Rahim Singh in Panchakula on August 25. Deputy Commissioner of Police (DCP) Manbir Singh of SIT, however, refused to divulge the details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more