കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദൂരദർശൻ സ്വകാര്യ സ്വത്തല്ല' ബിജെപിക്കെതിരെ യെച്ചൂരി, നടക്കുന്നത് പി ആർ പ്രവർത്തനങ്ങളെന്ന്!!

Google Oneindia Malayalam News

മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദൂരദർശൻ സ്വകാര്യ സ്വത്തല്ലെന്നും ഭരണക്ഷിയായ ബിജെപി പബ്ലിക്ക് റിലേഷന് വേണ്ടിയാണ് ദൂരദർശനെ ഉപയോഗിക്കുന്നതെന്നുമാണ് യെച്ചൂരി ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ പുകഴ്ത്തുന്നതും സർക്കാറിന്റെ വിവിധ പദ്ധതികളിൽ നിന്ന് എങ്ങനെയാണ് ജനങ്ങൾക്ക് ഗുണം ലഭിച്ചതെന്ന് പറയുന്നതുമായ വിവിധ റിപ്പോർട്ടുകളാണ് ദൂരദർശൻ പ്രക്ഷേപണം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ബിജെപിക്കെതിരെ രംഗത്തെത്തിയത്. പിആർ പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി ദൂരദർശനെ ഉപയോഗിക്കുകയാണെന്നാണ് ആരോപണം.

വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ദുരിത ഘട്ടത്തിലും മോദി സർക്കാർ ശ്രമിക്കുന്നത് പണക്കാരെ സഹായിക്കാനാണ്. പണക്കാർക്ക് സൌജന്യമായി 252 ബസുകൾ നൽകിയെന്നും പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ലാത്തികളല്ലാതെ മറ്റൊന്നുമില്ല. അവശ്യ സാധനങ്ങൾ ആവശ്യമുള്ള മനുഷ്യർക്ക് അത് ലഭ്യമാക്കാൻ കഴിയുന്ന അത്രയും തുകയാണ് സമ്പന്നരുടെ കിട്ടാക്കടം എഴുതിത്തള്ളിയതിലൂടെ നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പണക്കാരുടെ 7.76 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ സർക്കാർ 7.76 ലക്ഷം കോടി തള്ളിക്കളഞ്ഞിട്ടും പാവപ്പെട്ടവർക്ക് ഒന്നുമില്ലെന്നും യെച്ചൂരി ആരോപിക്കുന്നു.

sitaram-yechury-15

ബിജെപി സർക്കാർ ഇടപെട്ട് ഉത്തരാഖണ്ഡിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള തീർത്ഥാടരെ ഗുജറാത്തിലേക്കും യുപിയിലേക്കും 100 ആഢംബര ബസുകൾ അയച്ച് തിരിച്ചെത്തിച്ചു. രാജസ്ഥാനിലെ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള 7500 വിദ്യാർത്ഥികളെയാണ് സർക്കാർ ഇടപെട്ട് തിരിച്ചെത്തിച്ചത്. തീർച്ചയായും കേന്ദ്രസർക്കാർ ഇടപെട്ട് പട്ടിണി കിടക്കുന്ന തൊഴിലാളികൾക്ക് സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും ഇത്രയെങ്കിലും ചെയ്യാതിരിക്കുന്നത് കുറ്റകരമാണെന്നും യെച്ചൂരി ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 480 പേരാണ് ഇന്ത്യയിൽ മരിച്ചത്. 14, 378 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ 11,906 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രോഗം ബാധിച്ച 1,991 പേർ രോഗമുക്തി നേടി ആശുപത്രികളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയിരുന്നു.

English summary
Sitaram Yechuri against BJP on usage of Doordarshan during Pandemic days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X