കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല: സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യത്തനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടി സഖാവിനും സംശയം വേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാരാട്ടിന്റെ പ്രസ്താവനയെ പാടെ തള്ളിക്കൊണ്ടാണ് യെച്ചൂരി രംഗത്ത് വന്നത്.

പാര്‍ട്ടി വിജയത്തിന് അഖണ്ഡത അനിവാര്യമാണെന്നും പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കണമെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലേയും ബംഗാളിലേയും തിരഞ്ഞെടുപ്പുകളില്‍ ശക്തമായ ബദല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും. ജനകീയ അടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി സിപിഎം മാറുന്നതിനാണ് പ്ലീനം തുടക്കം കുറിച്ചിറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications