കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎം കോണ്‍ഗ്രസുമായി സഹകരിച്ചേക്കും; യെച്ചൂരി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി വിരുദ്ധ ശക്തികള്‍ യോജിക്കണമെന്ന് യച്ചൂരി

ദില്ലി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ വേണ്ടി സിപിഎം കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പൊതുതിര‍ഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യോജിക്കുമെന്ന സൂചനയാണ് യച്ചൂരി നല്‍കുന്നത്. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ ദില്ലി ഘടകം സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയും പങ്കെടുത്തിരുന്നു. ആദ്യം പ്രസംഗിച്ച എകെ ആന്‍റണിയാണ് ബിജെപിയാണ് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ മതനിരപേക്ഷ ശക്തികള്‍ ഭിന്നത മറക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിച്ചാല്‍ പോലും കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാവണമെന്നും ആന്‍റണി വ്യക്തമാക്കി.

sitaram-yechury

കോണ്‍ഗ്രസിന്‍റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളെ ഇടതുപക്ഷം എതിര്‍ത്തിട്ടുണ്ടെങ്കിലും ഇപ്പോഴതിന് പ്രസക്തിയില്ലെന്നാണ് തുടര്‍ന്ന് പ്രസംഗിച്ച യച്ചൂരി വ്യക്തമാക്കിയത്. 1996,1998,2004 വര്‍ഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് സഖ്യങ്ങള്‍ രൂപപ്പെട്ടതെന്നും യച്ചൂരി ഓര്‍മ്മിപ്പിച്ചു.

ബിജെപി സര്‍ക്കാരിന്‍റെ വര്‍ഗീയ-സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതുന്ന മതനിരപേക്ഷ സര്‍ക്കാരാണ് പുതുതായി രൂപം കൊള്ളേണ്ടത്. സേവ് ഇന്ത്യ ടു ചേഞ്ച് ഇന്ത്യ എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ ശക്തികള്‍ യോജിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

English summary
Sitaram Yechuri on cpm-Congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X