കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയുവിലെ പോലീസ് നടപടിയെ അപലപിച്ച് സിപിഎം; മോദി മോഡൽ അടിയന്തിരാവസ്ഥയെന്ന് യെച്ചൂരി!

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ നടത്തുന്നത് മോദി മോഡല്‍ അടിയന്തരാവസ്ഥയാണെന്ന് സിപിഎം. ജെഎന്‍യുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

അതിനിടെ ജെഎൻയു ക്യാമ്പസിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ് വര്‍ധനയ്ക്കെതിരായ സമരത്തിന്റെ ഭാഗമായി ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കളടക്കം 58 വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്.

Sitaram Yechury

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു. സമരം തുടരുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വിസി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചിട്ടിുണ്ട്. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

English summary
Sitaram Yechury against Modi goverment fpr JNU issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X