Get Updates
Get notified of breaking news, exclusive insights, and must-see stories!

'റഡാര്‍' പ്രസ്താവന മഹാദുരന്തം: ഇയാളെപ്പോലൊരാള്‍ ഇന്ത്യയുടെ പ്രധനമന്ത്രിയായിരിക്കരുതെന്ന് യെച്ചൂരി

ദില്ലി: ബാലക്കോട്ടില്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത് തന്‍റെ പ്രത്യേക തിയറി അനുസരിച്ചായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. നരേന്ദ്ര മോദിയുടെ വാക്കുകള്‍ രാജ്യത്തിന് നാണക്കേടാണ്. വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം ചെയ്തതെന്ന് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

ഇക്കാര്യങ്ങള്‍ പുറത്ത് സംസാരിച്ചത് തന്നെ രാജ്യദ്രോഹമാണ്. ഒരു രാജ്യസ്നേഹിയും ചെയ്യുന്ന കാര്യമല്ല അദ്ദേഹം ചെയ്തത്. മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രസ്താവന വലിയ ദുരന്തമാണ്. ഇയാളെപ്പോലൊരാള്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരിക്കാന്‍ പാടില്ലെന്നും യെച്ചൂരി ട്വീറ്റില്‍ കുട്ടിച്ചേര്‍ക്കുന്നു.

ന്യൂസ് നേഷന്‍ ടിവി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

-modi

മിന്നലാക്രമണം നടത്താന്‍ തീരിമാനിച്ച അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടും. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് ആയിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിലെ അശാസ്ത്രീയത വ്യക്തമാക്കി നിരവധിപ്പേര്‍ രംഗത്ത് എത്തിയതോടെ വലിയ വിമര്‍ശനമാണ് മോദിക്കും ബിജെപിക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+