കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർക്ക് കത്തയച്ചിട്ടും കാര്യമുണ്ടായില്ല; സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു!

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരിലെ പ്രത്യേക പദവി എടുതത് കളയുന്നതിന്റെ ഭാഗമായി വീട്ടു തടങ്കലിലാക്കിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു. സുരക്ഷ സേനയാണ് രണ്ട് പേരെയും തടഞ്ഞത്.

<strong>കനത്തമഴ; പെട്രോൾ പമ്പ് ഓഫീനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം!</strong>കനത്തമഴ; പെട്രോൾ പമ്പ് ഓഫീനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം!

തടങ്കലില്‍ കഴിയുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎല്‍.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി കശ്മീരിലെത്തിയത്. ഇതിനായി അദ്ദേഹം നേരത്തെ ജമ്മു കശ്മീർ ഗവർ‌ണറോട് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാൽ വിമാനം ഇറങ്ങിയതോടെ ഇരുവരെയും തടയുകയായിരുന്നു.

Sitaram Yechury

തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർക്ക് യെച്ചൂരി കത്തയച്ചിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു പിന്നാലെയാണ് തരിഗാമിയെ കശ്മീർ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്തത്.
English summary
Sitaram Yechury and D Raja detained at Srinagar airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X