കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു; കർഷക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് യെച്ചൂരി

Google Oneindia Malayalam News

ദില്ലി; രണ്ടുമാസത്തിലേറെയായി സമാധാനമായി തുടർന്നുവന്ന കർഷകസമരത്തെ അപകീർത്തിപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ്‌ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്‌. ലക്ഷക്കണക്കിന്‌ ട്രാക്ടറുകൾ അണിനിരന്നുള്ള കിസാൻ പരേഡിൽനിന്ന്‌ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. അക്രമമറവിൽ കർഷകസമരത്തെ അടിച്ചമർത്താനാണ്‌ സർക്കാർ ശ്രമം. ഇതിനെതിരെ പ്രതിഷേധം ഉയരണം. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

yechuri

ചെങ്കോട്ട അതീവസുരക്ഷാ മേഖലയാണ്‌. ഗേറ്റുകൾ തുറന്നുകൊടുക്കാതെ അകത്ത്‌ പ്രവേശിക്കാനാകില്ല. നിശ്‌ചയിക്കപ്പെട്ട റൂട്ടിൽനിന്ന്‌ മാറിപ്പോകാൻ പൊലീസ്‌ ചിലരെ അനുവദിച്ചു. ഇവരാണ്‌ പ്രശ്‌നമുണ്ടാക്കിയത്‌. ചെങ്കോട്ടയ്‌ക്ക്‌ മുകളിൽ കയറാനും കൊടി ഉയർത്താനും മണിക്കൂറുകളോളം അവിടെ ചെലവഴിക്കാനും ഇവരെ അനുവദിച്ചു. മാത്രമല്ല, അറസ്‌റ്റുചെയ്യാതെ സുരക്ഷിതരായി മടക്കിഅയച്ചു. സംഘപരിവാറുമായുള്ള ഇവരുടെ ബന്ധം ഇതിനോടകം തെളിഞ്ഞു. 2019 മുതൽ ജനകീയ സമരങ്ങൾക്കെതിരെ ഇതേ തന്ത്രമാണ്‌ സംഘപരിവാർ പയറ്റുന്നത്‌. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും സമാന സംഭവമുണ്ടായി. ജെഎൻയുവിലും ജാമിയയിലുമെല്ലാം സംഘപരിവാറുകാരും പൊലീസും അക്രമം നടത്തി.

ഡൽഹി വർഗീയകലാപത്തിൽ കുഴപ്പക്കാരെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്‌തു. ഇപ്പോൾ കർഷകസമരത്തെയും ഈ വിധം ദുർബലപ്പെടുത്താനാണ്‌ ശ്രമം. നാട്ടുകാരെന്ന പേരിൽ ബിജെപി പ്രവർത്തകർ സമരകേന്ദ്രങ്ങളിൽ പ്രശ്‌നം സൃഷ്ടിക്കുന്നു.അങ്ങേയറ്റം വിനാശകരവുമായ സാഹചര്യമാണിത്‌.കിസാൻപരേഡ്‌ ജനപങ്കാളിത്തത്താൽ ഏറെ പ്രശംസിക്കപ്പെട്ടു. രാജ്യവ്യാപകമായി പരേഡുണ്ടായി. കാർഷിക നിയമങ്ങൾക്കെതിരായുള്ള വലിയ ജനരോഷത്തിന്‌ തെളിവാണ്‌ കർഷകസമരത്തിന്‌ ലഭിക്കുന്ന പിന്തുണ.

നിയമങ്ങൾക്കെതിരായി പാർലമെന്റിൽ പ്രതിപക്ഷ പാർടികൾ പ്രതിഷേധമുയർത്തും. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന്‌ 16 പാർടികൾ പ്രഖ്യാപിച്ചു. മറ്റുചില പാർടികളും ബഹിഷ്‌കരണത്തിന്‌ തീരമാനിച്ചു. ഭരണകക്ഷിയംഗങ്ങൾ മാത്രമേ രാഷ്ട്രപതിയെ കേൾക്കാനുണ്ടാകൂ. ബജറ്റ്‌ സമ്മേളനത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷ പാർടികൾ യോജിപ്പോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതി, റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ ദൗര്‍ഭാഗ്യകരംകാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതി, റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ ദൗര്‍ഭാഗ്യകരം

കർഷക സമരത്തിനിടെ പഞ്ചാബില്‍ ഭക്ഷ്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്കർഷക സമരത്തിനിടെ പഞ്ചാബില്‍ ഭക്ഷ്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്

പിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പിപിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പി

Recommended Video

cmsvideo
Krishnakumar criticize farmers

ബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻ

English summary
Sitaram Yechury calls for repeal of farmer laws; says kissan parade and chaos at Red Fort was deliberately created
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X