കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി യെച്ചൂരി, 'ഞാൻ മൂന്ന് തവണ കശ്മീരിൽ പോയത് അറിഞ്ഞില്ലേ'?

Google Oneindia Malayalam News

ദില്ലി: കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദത്തിന്റെ മുനയൊടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും കശ്മീരില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ട് രാഹുൽ ഗാന്ധി! ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് ചോദ്യങ്ങൾ! വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ട് രാഹുൽ ഗാന്ധി! ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് ചോദ്യങ്ങൾ!

''ഒരിക്കല്‍ തടഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധിയും സിതാറാം യെച്ചൂരിയും കശ്മീരില്‍ പോയിട്ടില്ല. അവര്‍ക്ക് ഇപ്പോള്‍ പോകാവുന്നതാണ്. ആര്‍ക്ക് വേണമെങ്കിലും ഇപ്പോള്‍ പോകാവുന്നതാണ്. എല്ലാവര്‍ക്കും ഞങ്ങള്‍ അനുമതി നല്‍കും'' എന്നാണ് അമിത് ഷാ പറഞ്ഞത്.

shah

''രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തേക്ക് സഞ്ചരിക്കുന്നതിന് ഒരു ഇന്ത്യക്കാരന് എപ്പോള്‍ മുതലാണ് അമിത് ഷായുടെ അനുമതി വേണ്ടി വന്നത്'' എന്ന് യെച്ചൂരി തിരിച്ചടിച്ചു. ''അത് മാത്രമല്ല നിങ്ങളുടെ കാരുണ്യം കൊണ്ടുളള അനുമതി കൂടാതെ തന്നെ താന്‍ ഒരിക്കല്‍ കൂടി കശ്മീരില്‍ പോയിട്ടുണ്ട്. സുപ്രീം കോടതിയില്‍ കേസ് കൊടുത്തതിന് ശേഷം'' എന്നും സീതാറാം യെച്ചൂരി ട്വീറ്റ്.

''ഞാന്‍ മൂന്ന് തവണ കശ്മീരില്‍ പോയി എന്ന് നിങ്ങളുടെ ഏജന്‍സികള്‍ നിങ്ങള്‍ക്ക് പറഞ്ഞ് തന്നിട്ടില്ല എന്നാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരവും ക്രൂരവുമായ സര്‍ക്കാര്‍ മാത്രമല്ല പിടിപ്പ്‌കേടുളളത് കൂടിയാണ്'' എന്നും യെച്ചൂരി തിരിച്ചടിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരില്‍ കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരടക്കം ഇപ്പോഴും വീട്ട് തടങ്കലില്‍ ആണ്. കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയേയും യെച്ചൂരിയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സുപ്രീം കോടതി അനുമതിയോടെയാണ് യെച്ചൂരി കശ്മീരില്‍ എത്തുകയും സിപിഎം പിബി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കുകയും ചെയ്തത്.

English summary
Sitaram Yechury gives reply to Amit Shah's comment on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X