സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; ശ്വാസോച്ഛാസം കൃത്രിമ സഹായത്തോടെയെന്ന് സിപിഎം
ന്യൂഡല്‍ഹി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം. സി പി എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്കി വരികയാണ് എന്ന് പി ബി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്നും നേരത്തെ സിപിഎം അറിയിച്ചിരുന്നു.

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യെച്ചൂരി ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ നിന്ന് വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എസ്എഫ്ഐയിലൂടെയാണ് യെച്ചൂരി പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.
1975 ല്‍ സി പി എം അംഗമായി. ചേര്‍ന്നു. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1977 നും 1988 നും ഇടയില്‍ മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പ്രകാശ് കാരാട്ടിനൊപ്പം ജെഎന്‍യുവിലെ ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് യെച്ചൂരിയായിരുന്നു.
മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റേത് സമാനമായി മതേതര സഖ്യം കെട്ടിപ്പടുക്കുന്നതിലുള്ള മികവ് യെച്ചൂരിയും കാണിച്ചിരുന്നു. 1996 ല്‍ ഐക്യമുന്നണി സര്‍ക്കാരിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും 2004-ല്‍ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് ഗവണ്മെന്റ് രൂപീകരിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. 1992 മുതല്‍ സി പി എം പി ബി അംഗമാണ്.
2005 മുതല്‍ 2017 വരെ രാജ്യസഭാ അംഗമായിരുന്നു. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആദ്യമായി സി പി എം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2018 ലും 2022 ലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് പുസ്തകങ്ങളുടെ രചയിതാവായ യെച്ചൂരി പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications