കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ കോൺഗ്രസ് അനുകൂലിയോ എന്നാല്‍ മറുപക്ഷം ബിജെപി അനുകൂലികൾ... വിഭാഗീയത പ്രകടമാക്കി യെച്ചൂരി!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപിയെ പ്രതിരോധിക്കുന്തിന് കോൺഗ്രസ് ബന്ധമാവാമെന്ന ചർച്ചയുമായി ബന്ധപ്പെട്ട് സിപിഎമിമൽ ഉടലെടുത്ത ചേരിപ്പോര് മറ്റൊരു തലത്തിലേക്ക്. ഇന്ത്യൻ എക്സ്പ്രസിന് സീതാറാം യെച്ചൂരി നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് സിപിഎമ്മിലെ ഭിന്നത മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്. ഉൾപാർട്ടി ജനാധിപത്യമാണ് സിപിമ്മിലുള്ളത്. എന്ത് കാര്യത്തിലും രണ്ട് വാദങ്ങൾ ഉണ്ടാകും. മിക്കവാറും പാർട്ടി ചർച്ചകളിൽ വ്യത്യസ്ത വാദങ്ങൾ ഉന്നയിക്കാറുണ്ട് ഭൂരിപക്ഷം നോക്കി തീരുമാനിക്കുകയാണ് ചെയ്യുക എന്ന് യെച്ചൂരി അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്നാൽ അഭിമുഖത്തിൽ ഏറെ വിവാദമായത് ബിജെപിയെ പ്രതിരോധിക്കുന്തിന് കോൺഗ്രസുമായി സഖ്യമാവാമെന്ന് നിർദേശിച്ചതിന്റെ പേരിൽ തന്നെ കോൺഗ്രസ് അനുകൂലിയെന്നും വിളിച്ചാൽ, മറുപക്ഷത്തെ ബിജെപി അനുകൂലികളെന്ന് വിളിക്കേണ്ടി വരുമെന്ന പ്രസ്താവനയാണ്. താൻ മുന്നോട്ട് വച്ച രേഖയ്ക്ക് വിരുദ്ധമായി പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ ജനറൽ സെക്രട്ടറി പദത്തിൽ തുടരാനാവില്ലെന്ന് പോളിറ്റ്ബ്യൂറോയിൽ വ്യക്തമാക്കിയതായി യെച്ചൂരി അഭിമുഖത്തിൽ ആവർത്തിച്ചു.

കോൺഗ്രസുമായി ധാരണ

കോൺഗ്രസുമായി ധാരണ

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എടുക്കേണ്ട ധാരണകളെ കുറിച്ചുള്ള ചർച്ച സിപിഎമ്മിൽ നടന്നുവരികയാണ്. ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസുമായി ധാരണ ഉണ്ടാക്കണം എന്നതാണ് യെച്ചൂരി വിഭാഗത്തിന്റെ വാദം. എന്നാൽ പ്രകാശ് കാരാട്ട് വിഭാഗം ഇതിനെ എതിർത്തതിനെ തുടർന്ന് സിപിഎമ്മിൽ ഭിന്ത രൂക്ഷമാണ്. ഇതിനിടയിലാണ് സീതാറാം യെച്ചൂരിയുടെ വിവാദ പ്രസ്താവന വന്നിരിക്കുന്നത്.

ബിജെപിയെ എതിർക്കാൻ വ്യത്യസ്ത സമീപനങ്ങൾ

ബിജെപിയെ എതിർക്കാൻ വ്യത്യസ്ത സമീപനങ്ങൾ

ബിജെപിയുടെ വർഗീയ അജണ്ടകളെ എങ്ങിനെ എതിർക്കാം എന്നാതാണ് വിഷയം. ഇതിന് വ്യത്യസ്ത സമീപനങ്ങളുണ്ട്. എങ്ങിനെ പ്രതിരോധിക്കാം എന്നതിന് രണ്ട് അഭിപ്രായങ്ങളാണ് വന്നത്. ഇതിൽ ഭൂരിപക്ഷ അഭിപ്രായം എപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുമെന്നും യെച്ചൂരി അഭിമുഖത്തിൽ പറഞ്ഞു.

അവർ ബിജെപി അനുകൂലികൾ

അവർ ബിജെപി അനുകൂലികൾ

ഇതിൽ കോൺഗ്രസിനെ എതിർക്കുന്നവരെന്നും അനുകൂലിക്കുന്നവരെന്നും രണ്ട് വിഭാഗങ്ങൾ ആയല്ലേ കാണാൻ സാധിക്കുക എന്ന ചോദ്യത്തിന് കോൺഗ്രസുമായി സഖ്യമാവാമെന്ന് നിർദേശിച്ചതിന്റെ പേരിൽ തന്നെ കോൺഗ്രസ് അനുകൂലിയെന്നും വിളിച്ചാൽ, മറുപക്ഷത്തെ ബിജെപി അനുകൂലികളെന്ന് വിളിക്കേണ്ടി വരുമെന്ന മറുപടിയാണ് യെച്ചൂരി നൻകിയത്.

സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിരുത്തലും മാറും

സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിരുത്തലും മാറും

താൻ ബിജെപി അനുകൂലിയോ കോൺഗ്രസ് അനുകൂലിയോ അല്ലെന്നും, ഇന്ത്യക്കും ഇന്ത്യക്കാർക്കും വേണ്ടി വാദിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിലയിരുത്തല്‍ നടത്തുന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വം. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിരുത്തലും മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകകണ്ഠമായി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചു

ഏകകണ്ഠമായി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചു

പൊളിറ്റ് ബ്യുറോയില്‍ പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രകമ്മിറ്റിയും ഏകകണ്ഠമായി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതുകൊണ്ടാണ് കൊല്‍ക്കത്തയിലെ പത്രസമ്മേളനത്തില്‍ കേന്ദ്രകമ്മറ്റിയും പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടത് കൊണ്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് എന്ന് വ്യക്തമാക്കിയത് എന്നും യെച്ചൂരി പറഞ്ഞു.

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് വിഷയം

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് വിഷയം

ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണം എന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നിര്‍ദേശം കേന്ദ്രകമ്മറ്റി രണ്ട് തവണ വോട്ടിനിട്ട് തള്ളിയതാണ്. ഈ നിലപാട് പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസും തള്ളി. എന്നിട്ടും അതിന് ശേഷം ഏഴ് വര്‍ഷം സുര്‍ജിത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു വെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

English summary
Sitaram Yechury: If you charge me as being pro-Congress, I can counter-charge others as being pro-BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X