മഹാബലിയെ ആരാധിക്കുന്ന കേരളീയര്‍ ഹിന്ദുക്കളല്ലേയെന്ന് സീതാറാം യെച്ചൂരി
ദില്ലി: രാജ്യസഭയില്‍ സ്മൃതി ഇറാനി നടത്തിയ ദുര്‍ഗാ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദുര്‍ഗാ ദേവിയെ അപമാനിച്ച സ്മൃതി ഇറാനി മാപ്പു പറയണമെന്നാണ് മറ്റ് നേതാക്കള്‍ പറയുന്നത്. ഇതിനിടയില്‍ സ്മൃതിക്കെതിരെ സീതാറാം യെച്ചൂരിയും പ്രതികരിച്ചു.
ധീരനും ആത്മധൈര്യവുമുള്ള മഹിഷാസുരനെ വധിക്കാന്‍ ആര്യന്മാര് കണ്ടെത്തിയ ഉപായമിങ്ങനെ.അവര്‍ ദുര്‍ഗ എന്ന് പേരുള്ള ലൈംഗിക തൊഴിലാളിയെ വാടകയ്ക്കെടുത്തു. അവര്‍ മഹിഷാസുരനെ വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധുവിന് ശേഷം ദുര്‍ഗ ഉറക്കത്തില്‍ അയാളെ കൊന്നു.- ഇതാണ് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചത്.

മഹാബലിയെ ആരാധിക്കുന്ന കേരളീയര്‍ ഹിന്ദുക്കളല്ലേയെന്നാണ് സ്മൃതിയോട് യെച്ചൂരി ചോദിച്ചത്. കേരളത്തില്‍ അസുര ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ ഹിന്ദുക്കളല്ലേയെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. വെളുത്ത നിറമുള്ള സുന്ദരിയായ ദുര്‍ഗ കറുത്ത നിറമുള്ള മഹിഷാസുരനെ ക്രൂരമായി കൊന്നത് ആഘോഷമാക്കി മാറ്റുന്നതിനെക്കുറിച്ചും സ്മൃതി പറയുകയുണ്ടായി.
ഇതിനെതിരെയാണ് യെച്ചൂരി തിരിച്ചടിച്ചത്. അസുരരാജാവായ മഹിഷാസുരനെ ദുര്‍ഗ കൊന്നത് തൊലിനിറത്തെ അടിസ്ഥാനമാക്കിയാണെന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പരാമര്‍ശത്തെയാണ് സ്മൃതി എതിര്‍ത്തത്. ഇവര്‍ ദൈവത്തെ അപമാനിക്കുന്നുവെന്നും സ്മൃതി ആരോപിച്ചിരുന്നു. ചവിട്ടിതാഴ്ത്തിയ മഹാബലിയെ ആരാധിക്കുവാനാണ് ഓണം ആഘോഷിക്കുന്നത്.
അതിനാല്‍ ഹിന്ദുവെന്നതിന് ബിജെപി എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് യെച്ചൂരി രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനോട് ചോദിച്ചു. അസുരാരാധന നടത്തുന്ന ഹിന്ദുക്കള്‍ രാജ്യത്തെല്ലായിടത്തുമുണ്ട്. ഇത് രാജ്യത്തിന്റെ വൈവിധ്യത്തെയാണ് കാണിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications