കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബലിയെ ആരാധിക്കുന്ന കേരളീയര്‍ ഹിന്ദുക്കളല്ലേയെന്ന് സീതാറാം യെച്ചൂരി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ സ്മൃതി ഇറാനി നടത്തിയ ദുര്‍ഗാ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദുര്‍ഗാ ദേവിയെ അപമാനിച്ച സ്മൃതി ഇറാനി മാപ്പു പറയണമെന്നാണ് മറ്റ് നേതാക്കള്‍ പറയുന്നത്. ഇതിനിടയില്‍ സ്മൃതിക്കെതിരെ സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

ധീരനും ആത്മധൈര്യവുമുള്ള മഹിഷാസുരനെ വധിക്കാന്‍ ആര്യന്മാര്‍ കണ്ടെത്തിയ ഉപായമിങ്ങനെ.അവര്‍ ദുര്‍ഗ എന്ന് പേരുള്ള ലൈംഗിക തൊഴിലാളിയെ വാടകയ്ക്കെടുത്തു. അവര്‍ മഹിഷാസുരനെ വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധുവിന് ശേഷം ദുര്‍ഗ ഉറക്കത്തില്‍ അയാളെ കൊന്നു.- ഇതാണ് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചത്.

sitaram-yechuri

മഹാബലിയെ ആരാധിക്കുന്ന കേരളീയര്‍ ഹിന്ദുക്കളല്ലേയെന്നാണ് സ്മൃതിയോട് യെച്ചൂരി ചോദിച്ചത്. കേരളത്തില്‍ അസുര ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ ഹിന്ദുക്കളല്ലേയെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. വെളുത്ത നിറമുള്ള സുന്ദരിയായ ദുര്‍ഗ കറുത്ത നിറമുള്ള മഹിഷാസുരനെ ക്രൂരമായി കൊന്നത് ആഘോഷമാക്കി മാറ്റുന്നതിനെക്കുറിച്ചും സ്മൃതി പറയുകയുണ്ടായി.

ഇതിനെതിരെയാണ് യെച്ചൂരി തിരിച്ചടിച്ചത്. അസുരരാജാവായ മഹിഷാസുരനെ ദുര്‍ഗ കൊന്നത് തൊലിനിറത്തെ അടിസ്ഥാനമാക്കിയാണെന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പരാമര്‍ശത്തെയാണ് സ്മൃതി എതിര്‍ത്തത്. ഇവര്‍ ദൈവത്തെ അപമാനിക്കുന്നുവെന്നും സ്മൃതി ആരോപിച്ചിരുന്നു. ചവിട്ടിതാഴ്ത്തിയ മഹാബലിയെ ആരാധിക്കുവാനാണ് ഓണം ആഘോഷിക്കുന്നത്.

അതിനാല്‍ ഹിന്ദുവെന്നതിന് ബിജെപി എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് യെച്ചൂരി രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനോട് ചോദിച്ചു. അസുരാരാധന നടത്തുന്ന ഹിന്ദുക്കള്‍ രാജ്യത്തെല്ലായിടത്തുമുണ്ട്. ഇത് രാജ്യത്തിന്റെ വൈവിധ്യത്തെയാണ് കാണിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

English summary
Sitaram Yechury lashes out at Smriti Irani, says she is making fair all that is foul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X