ആക്രമണത്തിനുള്ള മറുപടി ഇന്ത്യന്‍ ജനത നല്‍കും, മറുപടിയുമായി യെച്ചൂരി
ആക്രമണത്തിനുള്ള മറുപടി ഇന്ത്യന്‍ ജനത നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യന്‍ ജനത വെച്ചുപൊറിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ആക്രമണത്തിനുള്ള മറുപടി ഇന്ത്യന്‍ ജനത നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യന്‍ ജനത വെച്ചുപൊറിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുമ്പോഴാണ് ഒരു സംഘം യെച്ചൂരിക്ക് നേരെ ആക്രമണം നടത്തിയത്. നാലു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസേനക്കാരാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ പോലീസ് ആക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംഘം പുറത്ത് കാവല്‍ നില്‍ക്കുമ്പോഴാണ് യെച്ചൂരിക്ക് നേരെ ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications