രാജിവേണമെന്ന് യെച്ചൂരി: ആവശ്യം പിബി തള്ളി
ദില്ലി: പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം സി പി എമ്മില്‍ പുകയുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം രാജിക്കൊരങ്ങുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് പിബി അംഗത്വം രാജിവയ്ക്കുന്നുവെന്ന് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു. എന്നാല്‍ ആവശ്യം പോളിറ്റ് ബ്യൂറോ തള്ളി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിയ്ക്കുമെന്നാണ് പിബിയുടെ വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസ് ഒരു വര്‍ഷത്തിനകം നടക്കാനിരിക്കെ സ്ഥാനമൊഴിയേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതാക്കള്‍. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയില്‍ ഭീന്നാഭിപ്രായങ്ങള്‍ക്ക് വഴിവച്ചിരിക്കുമ്പോഴാണ് ദില്ലിയില്‍ സി പി എം പിബി യോഗം നടക്കുന്നത്.

കഴിഞ്ഞ മാസം 18ന് ചേര്‍ന്ന പിബി യോഗത്തിലും യെച്ചൂരി രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ തോല്‍വിയുടെ ഉത്തരാവദിത്വം ഏറ്റെടുത്ത് പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് യെച്ചൂരി വെള്ളിയാഴ്ച വീണ്ടും യോഗത്തില്‍ ആവര്‍ത്തിച്ചത്.
കൊല്ലത്തെ പരാജയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതക്കിടയാക്കിയിരുന്നു. വിഷയത്തിലുള്ള അതൃപ്തി എം എ ബേബി പോളിറ്റ് ബ്യൂറോയെ അറിയിച്ചു. എം എല്‍ എ സ്ഥാനം രാജിവക്കണമെന്ന എം എ ബേബിയുടെ ആവശ്യവും പിബി തള്ളി.
പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബംഗാളില്‍ യെച്ചൂരിക്കാണ് സംഘടനാ ചുമതല. കേവലം രണ്ട് മണ്ഡലങ്ങളിലെ വിജയത്തിലൊതുങ്ങിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് യെച്ചൂരി രാജി സന്നദ്ധത അറിയിച്ചത്. ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാന്‍ സന്നദ്ധനാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചിതായി ബംഗാളി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേശീയാ രാഷ്ട്രീയത്തില്‍ നിന്ന് സി പി എം മായുന്നതിന്റെ ഉത്തരാവദിത്വം ദേശീയനേതൃത്വത്തിനാണെന്നാണ് വിമര്‍ശനം. ബാംഗാളില്‍ മാത്രമല്ല, പാര്‍ട്ടിയ്ക്ക് നേരിയ തോതിലെങ്കിലും വേറുകളുറച്ച മിക്ക സംസ്ഥാനങ്ങളിലും തിരച്ചടയേറ്റു. മൂന്നാം ബദലിന് മുന്നിട്ടു നിന്ന കാരാട്ടിനാണ് കടുത്ത വിമര്‍ശനം. അതേ സമയം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷ കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയ വി എസ് പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു.












Click it and Unblock the Notifications