കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ തോൽവി; സ്വയം വിമർശനവുമായി യെച്ചൂരി, തോൽവിക്ക് കാരണം പ്ലീനം നടപ്പാക്കാത്തത്!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പ്ലീനം നടപ്പാക്കാത്തതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാർട്ടിയുടെ രാഷ്ട്രീയ ഇടപെടൽ ശേഷി കുറഞ്ഞു. 2009മുതലാണ് പാർട്ടിയുടെ ശക്തി കുറഞ്ഞ് വന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അടൂരിനെതിരെയുള്ള കേസ്; കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വിഎസ്അടൂരിനെതിരെയുള്ള കേസ്; കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വിഎസ്

ദില്ലിയിൽ നടന്ന കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് യെച്ചൂരി സ്വയം വിമർശനപരമായി ഇക്കാര്യം പറഞ്ഞത്. അതേസമയം പാലായിൽ ഇടതു മുന്നണി നേടിയത് ഗംഭീര വിജയമാണെന്ന് കേന്ദ്ര കമ്മറ്റി വിലയിരുത്തി. ഇടത് പക്ഷത്തിനെതിരെയും ഇടതുപക്ഷ സർക്കാരിനെതിരെയും ഉണ്ടായ വൻ പ്രചാരണങ്ങൾ അതിജീവിച്ചാണ് എൽഡിഎഫ് പാലായിൽ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി പറഞ്ഞു.

Sitaram Yechury

ഒക്ടോബർ രണ്ടിന് തുടങ്ങിയ കേന്ദ്രകമ്മറ്റി യോഗത്തിൽ കശ്മീരിൽ നിന്നുള്ള നേതാവായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് പങ്കെടുക്കാനായില്ല. തരിഗാമിക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും തടവിലല്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എങ്കിലും കേന്ദ്ര കമ്മറ്റിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

ഹരിയാണയിലും മഹാരാഷ്ട്രയിലും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ജനാധിപത്യ പാർട്ടികളുമായി ചേർന്ന് സഹകരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആരും എതിരഭിപ്രായം പറയതരുനതെന്ന മുന്നറിപ്പാണ് പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേസെടുത്തതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

English summary
Sitaram Yechury outlines central committee meeting decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X