Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ ഫോട്ടോ കൊണ്ട് സിപിഎമ്മും ദുരിതാശ്വാസം നടത്തും... പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ!!!

ദില്ലി: ദുരന്ത മേഖലകളില്‍ സഹായമെത്തിയ്ക്കുന്ന ചിത്രങ്ങള്‍ മിക്ക സംഘടനകളും സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. പലരും വ്യാജ ചിത്രങ്ങളും ഉപയോഗിയ്ക്കും.

പലപ്പോഴും ആര്‍എസ്എസ്സിനെതിരെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാറുള്ളത്. മിക്കപ്പോഴും സിപിഎമ്മുകാര്‍ തന്നെ ആയിരിയ്ക്കും യഥാര്‍ത്ഥ ചിത്രവും പൊക്കിപ്പിടിച്ചുകൊണ്ട് രംഗത്തെത്തുക.

എന്നാല്‍ ഇത്തവണ പണികിട്ടിയത് സിപിഎമ്മിന് തന്നെയാണ്. അതും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക്...

 ചെന്നൈ വെള്ളപ്പൊക്കം

ചെന്നൈ വെള്ളപ്പൊക്കം

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ വെള്ളപ്പൊക്കതത്തില്‍ മുങ്ങിയപ്പോള്‍ സഹായഹസ്തവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തുവന്നു. അക്കൂട്ടത്തില്‍ സിപിഎമ്മും ഉണ്ടായിരുന്നു.

പടം വേറെയാണ് സഖാവെ

പടം വേറെയാണ് സഖാവെ

ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ന്നെ രീതിയിലാണ് സീതാറാം യെച്ചൂരി ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പക്ഷേ പണി പാളിപ്പോയി.

ആന്ധ്രയിലെ ദുരിതാശ്വാസം

ആന്ധ്രയിലെ ദുരിതാശ്വാസം

ആന്ധ്രയിലെ നെല്ലൂരില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രമായിരുന്നു അത്. ചെന്നൈയിലെ ചിത്രമാണെന്ന് പറഞ്ഞാല്‍ പിന്നെ സോഷ്യല്‍ മീഡിയ വെറുതേ വിടുമോ?

നെല്ലൂര്‍ ഒഴുകിയെത്തിയപ്പോള്‍....

നെല്ലൂര്‍ ഒഴുകിയെത്തിയപ്പോള്‍....

കനത്ത മഴയില്‍ ആന്ധ്രയിലെ നെല്ലൂര്‍ ഗ്രാമം ചെന്നൈയിലേക്ക് ഒഴുകിയെത്തിയെന്നാണ് ട്രോളര്‍മാരുടെ പരിഹാസം.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

രക്ഷാ പ്രവര്‍ത്തനം നടത്തുകയല്ലോ, ഉണ്ടാക്കുകയല്ലേ എന്നാണ് ചോദ്യം. സിംപിള്‍ ഫോട്ടോഷോപ്പ്!!!

ഒരു മയം വേണ്ടേ

ഒരു മയം വേണ്ടേ

കള്ളം പറയുമ്പോള്‍ ഇത്തിരി മയമൊക്കെ വേണ്ടേ എന്നാണ് യെച്ചൂരിയോടുള്ള ചോദ്യം.

ബക്കറ്റ് പിരിവ്

ബക്കറ്റ് പിരിവ്

എന്ത് ദുരന്തമുണ്ടായാലും സഹായിക്കാന്‍ സിപിഎം ഓടിയെത്താറുണ്ട്. പക്ഷേ ബക്കറ്റ് പിരിവ് നടത്തിയാണെന്ന് മാത്രം.

യെച്ചൂരി തിരുത്തി

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ സീതാറാം യെച്ചൂരി തന്നെ ഫേസ്ബുക്കില്‍ തിരുത്ത് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+