കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ജനാധിപത്യ വിരുദ്ധം... തിരഞ്ഞെടുപ്പ് അട്ടിമറിക്കലെന്ന് യെച്ചൂരി!

Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ആശയം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>സാജന്റെ മരണം: രോഷാകൂലനായി മന്ത്രി, ഫയലിൽ സത്യങ്ങള്‍: മറുപടിയില്ലാതെ സെക്രട്ടറിയും എന്‍ജിനീയറും!! </strong>സാജന്റെ മരണം: രോഷാകൂലനായി മന്ത്രി, ഫയലിൽ സത്യങ്ങള്‍: മറുപടിയില്ലാതെ സെക്രട്ടറിയും എന്‍ജിനീയറും!!

ഭരണഘടന നിലവില്‍ വന്ന സമയത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പാര്‍ലമെന്റിലേക്കും തിരഞ്ഞെടുപ്പ് ഒരുമിച്ചായിരുന്നു നടന്നിരുന്നത്. കേന്ദ്രം ഭരണഘടനയുടെ 356-ാം അനുഛേദം വ്യാപകമായി ദുരുപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇതിന് മാറ്റമുണ്ടായതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന് പറയുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കലാണെന്നും സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഭരണഘടനാ ദത്തമായ അവകാശം ഇല്ലതാക്കുന്ന പ്രവർത്തിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Sitaram Yechury

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതിപക്ഷ പാര്‍ട്ടികൾ വിട്ടു നിന്നിരുന്നു. 40 പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ 21 പാര്‍ട്ട് അധ്യക്ഷന്മാര്‍ മാത്രമാണ് യോഗത്തിന് എത്തിയത്.

1999 ല്‍ വാജ്‌പേയി ഭരണകാലത്ത് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷന്‍ ഒരു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്ത് തുടക്കമിട്ടിരുന്നു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് വഴി തിരഞ്ഞെടുപ്പു ചെലവുകള്‍ കുറയ്ക്കുകയും രാഷ്ട്രീയ വിരോധം കുറക്കുകയും സ്വതന്ത്ര ഭരണം കൊണ്ടു വരികയും മാതൃക പെരുമാറ്റച്ചട്ടം കാരണം പദ്ധതികള്‍ നടപ്പാക്കാതെ വരികയും ചെയ്യുന്നത് ഇല്ലാതാക്കാമെന്നാണ് ബിജെപിയുടെ വാദം.

English summary
Sitaram yechury's comment about One nation, One election concept
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X