കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ പ്രതിഷേധം; അധികൃതരുടെ അനുവാദമില്ലാതെ ക്യാംപസിൽ കയറിയത് നിയമവിരുദ്ധമെന്ന് സിപിഎം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമരത്തിനിടെ പോലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികൃതരുടെ അനുമതിയില്ലാതെ ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ ബലമായി ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. പോലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

പോലീസ് ആസ്ഥാനത്തെ ഉപരോധം

പോലീസ് ആസ്ഥാനത്തെ ഉപരോധം

പോലീസ് സര്‍വകലാശാലകള്‍ക്കുള്ളിൽ കടന്ന് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് രാത്രി 9 മണിക്കൂറോളം ദില്ലി പോലീസ് ആസ്ഥാനം വിദ്യാർ‌ത്ഥികൾ ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റ‍ഡിയിലെടുത്ത 67 വിദ്യാര്‍ഥികളെ വിട്ടയ്ക്കാനും പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും പോലീസ് തയ്യാറായി. ജാമിയ മിലിയ സര്‍വകലാശാലയിൽ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സ്വമേധയ പിൻമാറി

സ്വമേധയ പിൻമാറി


ഒടുവിൽ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കൂടാതെ പുലര്‍ച്ചെ 4 മണിയോടെ വിദ്യാര്‍ഥികള്‍ ഉപരോധത്തിൽ നിന്ന് സ്വമേധയാ പിൻവാങ്ങുകയായിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ ജാമിയ ജിമിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ റാലിയിൽ നിന്നായിരുന്നു സംഘര്‍ഷത്തിന്‍റെ തുടക്കം വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ വീടുകള്‍ക്കും ഒരു ആശുപത്രിയ്ക്കും നേര്‍ക്ക് കല്ലെറിഞ്ഞെന്നാണ് പോലീസ് പറയുന്നത്.

അമ്പതോളം പേർക്ക്പരിക്ക്

അമ്പതോളം പേർക്ക്പരിക്ക്

സംഘര്‍ഷത്തിൽ പോലീസുകാര്‍ ഉള്‍പ്പെടെ 50ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിനിടെ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. വെടിയുതിര്‍ത്തിട്ടില്ലെന്നാണ് പോലീസ് ഭാഷ്യമെങ്കിലും ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു പ്രതിഷേധക്കാരന്റെ കാലിൽ വെടിയുണ്ടയേറ്റ മുറിവുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ക്യാംപസിനകത്ത് കയറി ക്രൂര മർദ്ദനം

ക്യാംപസിനകത്ത് കയറി ക്രൂര മർദ്ദനം

പ്രതിഷേധം കനത്തതോടെ പോലീസ് തിരിച്ചടിക്കുകയും വിദ്യാര്‍ഥികളെ ജാമിയ മിലിയ സര്‍വകലാശാലയിലേയ്ക്ക് തിരിച്ചോടിക്കുകയുമായിരുന്നു. എന്നാൽ പോലീസ് ക്യാംപസിനുള്ളിലേയ്ക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്നും ലൈബ്രറിയിലടക്കം കയറി വിദ്യാര്‍ഥികളെ തല്ലിച്ചതച്ചെന്നുമാണ് സര്‍വകലാശാലയുടെ ആരോപണം. ശുചിമുറികളിലടക്കം കയറി പോലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്നും സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തെന്നും സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്.

ബസിന് തീയിട്ടത് പോലീസ്

ബസിന് തീയിട്ടത് പോലീസ്


എന്നാൽ പ്രതിഷേധത്തിനിടെ ബസുകള്‍ക്ക് തീയിട്ടത് പോലീസുകാരാണെന്ന ആരോപണവും ഉയര്‍ന്നു. കാക്കി വസ്ത്രം ധരിച്ച ഒരാള്‍ കന്നാസിൽ കൊണ്ടുവന്ന ഇന്ധനം ബസിലേയ്ക്ക് ഒഴിക്കുന്നതിന്‍റെയും തീയിടുന്നതിന്‍റെയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസുകാർക്കൊപ്പം വിദ്യാർത്ഥികളെ മർദ്ദിക്കാൻ ആർഎസ്എസ് പ്രവർത്തകരുമുണ്ടായിരുന്നെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

യുവജനങ്ങൾ തെരുവിൽ

യുവജനങ്ങൾ തെരുവിൽ

വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം യുവജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രതിപക്ഷം ഒന്നടങ്കം പോലീസ് നരനായാട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് 50 റൗണ്ടോളം കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിയ, കാളിനിദ് കുഞ്ച്, കൽക്കാജി പോലീസ് സ്റ്റേഷനുകളിലേയ്ക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടു പോയത്.

ഇത് താക്കീത്...

ഇത് താക്കീത്...


ഭരണകൂടത്തിനുള്ള താക്കീതാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധമെന്നായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. യുവാക്കളുടെ ശബ്ദം കേള്‍ക്കാതെ മോദിയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്. അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു.

Recommended Video

cmsvideo
Citizenship act protest: Violence, arson in south Delhi; buses torched | Oneindia Malayalam
വിദ്യാർത്ഥി മരിച്ചെന്ന വാർത്ത തെറ്റ്?

വിദ്യാർത്ഥി മരിച്ചെന്ന വാർത്ത തെറ്റ്?

പോലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പോലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു. പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അധിക്ൃതർ വ്യക്തമക്കുന്നത്.

English summary
Sitaram Yechury's comment about police attack against students protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X