കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തികളെ നിരിക്ഷിക്കാൻ ബിജെപി എന്ത് ഉപകരണമാണ് വാങ്ങിയത്? കേന്ദ്രമന്ത്രിക്കെതിരെ യെച്ചൂരി...

Google Oneindia Malayalam News

വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരന്മാരെ നിരീക്ഷിക്കുന്നതായി എന്തു ചാര ഉപകരണമാണ് ബിജെപി സര്‍ക്കാര്‍ വാങ്ങിയതെന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കുറ്റം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചിരിക്കുന്നത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കും. ഐടി നിയമത്തില്‍ ഇതു വ്യവസ്ഥ ചെയ്യുന്നുണ്ട്. വിവരസംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്‌സാപ്പ് സന്ദേശം ലഭിച്ചപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ഇടപെട്ടു.

Sitaram Yechury

സര്‍ക്കാര്‍ വാട്‌സാപ്പിനോടു വിശദീകരണം തേടിയിട്ടുണ്ട്. സ്വകാര്യതാ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇസ്രഈല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയോയെന്ന ചോദ്യത്തിനു മറുപടി പറയാതെയായിരുന്നു പ്രസാദിന്റെ രാജ്യസഭയിലെ പ്രസംഗം. കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിങ്ങായിരുന്നു ഈ ചോദ്യം ഉയർത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് റോളാണുള്ളതെന്ന് വ്യക്തമാക്കണമെന്നായിരുന്നു ചോദ്യമായി ഉന്നയിച്ചത്.

English summary
Sitaram Yechury's cpmment against Union Minister Ravisanker Prasad's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X