ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് യെച്ചൂരി
ദില്ലി: ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് നല്കിവന്നിരുന്ന പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത് തെറ്റായിരുന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പിടിഎക്ക് നല്കിയ അഭിമുഖത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
പാര്‍ട്ടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. ആണവക്കാരിനെതിരായ പ്രതിഷേധവും നിലപാടും ശരിയായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ശരിയായില്ല. പിന്തുണ പിന്‍വലിച്ച കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്കുന്ന കാര്യത്തിലും പാര്‍ട്ടി വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആണവക്കരാറിന് പകരം വിലക്കയറ്റമോ മറ്റോ ഉയര്‍ത്തിക്കാട്ടിയായിരുന്നു പിന്തുണ പിന്വലിക്കേണ്ടിയിരുന്നതെന്ന് യെച്ചൂരി പറയുന്നു. പിന്തുണ പിന്‍വലിച്ചതിനുശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മും ഇടതുപക്ഷവും ലോക്സഭയില്‍ പിന്നോക്കംപോയി.
ആണവക്കാറിന്റെ പേരിലെടുത്ത തീരുമാനത്തെ തുടര്ന്നല്ലേ പിന്നീട് ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മുന്‍ തീരുമാനം തിരുത്തിയത്. അതേസമയം ആണവക്കരാറിനെതിരായ പ്രതിഷേധത്തില്‍ ഒരുവിധത്തിലുള്ള പശ്ചാത്താപവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കന്‍ താത്പര്യത്തിന് ഒപ്പം നില്‍ക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications