കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ദുരന്ത ദിവസത്തെ സന്ദര്‍ശനം; വിമര്‍ശനവുമായി യെച്ചൂരിയും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കട്ട് അപകടം നടന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവദിവസം തന്നെ മോദി അവിടെ സന്ദര്‍ശിച്ചത് ശരിയായില്ല. താന്‍ അന്നേ ദിവസം സന്ദര്‍ശനം ഒഴിവാക്കിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള വിവിഐപികള്‍ ദുരന്തദിവസം സ്ഥലം സന്ദര്‍ശിച്ചതിനെ ഡിജിപി സെന്‍കുമാറും, ആരോഗ്യവകുപ്പ് ഡയരക്ടറും വിമര്‍ശിച്ചിരുന്നു. വിവിഐപികള്‍ക്കുവേണ്ടി പോലീസ് സുരക്ഷ ഒരുക്കേണ്ടിവന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നായിരുന്നു ഡിജിപിയുടെ വിമര്‍ശനം.

sitaram-yechury

മോദിയുടെ ആശുപത്രി സന്ദര്‍ശനം രോഗികളെ ചികിത്സിക്കുന്നതിന് തടസമായതായി ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍ രമേശും പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റവരെയും മോദി സന്ദര്‍ശിച്ചത് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ബുദ്ധിമുട്ടിലാക്കിയെന്നും ഒരു മണിക്കൂറോളം ഇവര്‍ക്ക് പുറത്ത് കാത്തിരിക്കേണ്ടിവന്നതായും ഡയരക്ടര്‍ പറഞ്ഞു.

വിവിഐപികള്‍ക്കൊപ്പം നൂറോളം പേരാണ് ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറിയത്. അത് ആശുപത്രി ജീവനക്കാരുമായുള്ള വാക്കുതര്‍ക്കത്തിനിടയാക്കുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മോദിയുടെ വരവിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സംഭവദിവസം രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചതിനാല്‍ മോദിയെ മാത്രമായി വിമര്‍ശിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

English summary
Sitaram Yechury says PM Modi shouldn't have visited Paravur on the day of tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X