Get Updates
Get notified of breaking news, exclusive insights, and must-see stories!

Breaking : കേരളത്തില്‍ പ്രതിപക്ഷ സഖ്യമില്ലെന്ന് യെച്ചൂരി; ബിജെപി ദുർബലം, മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍

ബെംഗളൂരു: പ്രതിപക്ഷ ഐക്യം കേരളത്തെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി വലിയ രാഷ്ട്രീയ ശക്തിയല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത് യോഗത്തിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സഖ്യത്തിലേക്ക് കൂടുതല്‍ പാർട്ടികള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറയുന്നു.

'കേരളത്തിലെ രാഷ്ട്രീയ ചിത്രം വ്യക്തമാണ്. അവിടെ പരസ്പരം മത്സരിക്കാന്‍ പോവുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫുമാണ്. ബിജെപി അവിടെ വലിയ രാഷ്ട്രീയ കക്ഷിയല്ല. അവർക്ക് ഒരു എംഎല്‍എ പോലും ഇല്ല. ആ സാഹചര്യത്തില്‍ കേരളത്തില്‍ നിലവിലെ സാഹചര്യം തുടരും. സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യമില്ല' സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

 sitaram-yechury-

ബിജെപിയുടേയും കേന്ദ്ര സർക്കാറിന്റെയും നയങ്ങള്‍ക്കെതിരായി കൂടുതല്‍ സംസ്ഥാനങ്ങളിലെ പാർട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒരുമിച്ച് രംഗത്ത് വരും. കേരളത്തിലും ബംഗാളിലും ഇപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തില്‍ ശക്തമായ ഒരു മുന്നണിയുണ്ട്. മഹരാഷ്ട്രയില്‍ എംവിഎയും ബിഹാറില്‍ മഹാ സഖ്യവുമുണ്ട്. ബിജെപിക്കെതിരായ പരമാവധി വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടക്കുന്നത്.

ഇന്ത്യയെ സംരക്ഷിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ മതേതര-സോഷ്യലിസ്റ്റ് സവിശേഷത സംരക്ഷിക്കപ്പെടണം. പ്രതിപക്ഷ സഖ്യം മുന്‍തൂക്കം കൊടുക്കുന്നതും ഇതിനാണ്. പ്രതിപക്ഷ നിരയിലെ പാർട്ടികള്‍ക്കിടയില്‍ ആശയപരമായി പലതരത്തിലുള്ള വ്യത്യാസങ്ങളുമുണ്ടാവും. പക്ഷെ അവരെല്ലാം ഒരു ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി വണ്‍ഇന്ത്യയോട് പറഞ്ഞു.

oppositionmee

അതേസമയം, 'ഇന്ത്യ' വിജയിക്കും എന്ന് സീതാറാം യച്ചൂരി ട്വിറ്ററിലും കുറിച്ചു. 'രാജ്യത്തെ ജനങ്ങൾക്കും അവരുടെ ജീവനോപാധികൾക്കും കഷ്ടപ്പെട്ട്‌ നേടിയ സ്വാതന്ത്ര്യത്തിനും നേരെ ബിജെപി നടത്തുന്ന കടന്നാക്രമണങ്ങളെ 'ഇന്ത്യ' ചെറുത്തുതോൽപിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമത്വം, സ്വാതന്ത്ര്യം, സാമൂഹ്യ നീതി, സാഹോദര്യം എന്നിവയാണ്‌ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ. ''ഇന്ത്യ അതായത്‌ ഭാരത്‌'' എന്നതാണ്‌ ഭരണഘടനയുടെ ആദ്യ വരി. ഇന്ത്യയും അതിന്റെ ജനങ്ങളും വിജയം നേടും. വി ഫോർ ഇന്ത്യ' സീതാറാം യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു.

വീ ഫോർ ഇന്ത്യ എന്ന പേരായിരുന്നു ഇടത് കക്ഷികളായ സിപിഎം, സിപിഐ, സിപിഐ (എംഎല്‍) എന്നീ കക്ഷികള്‍ പ്രതിപക്ഷ സഖ്യത്തിന് നിർദേശിച്ചത്. എന്നാല്‍ ചർച്ചകള്‍ക്കൊടുവില്‍ മമത നിർദേശിച്ച 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരിന് യോഗം അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വിസികെ നേതാവും തമിഴ്നാട്ടില്‍ നിന്നുള്ള എംപിയുമായ തോൽ തിരുമാവളവൻ വ്യക്തമാക്കി.

mamatha-dmk

അതേസമയം, പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗം മുംബൈയിലും നാലാമത്തെ യോഗം ചെന്നൈയിലും ചേരും. സഖ്യത്തിന് 11 അംഗ കോർഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ബെംഗളൂരുവില്‍ തീരുമാനമായി. കമ്മിറ്റിയില്‍ ആരൊക്കെ അംഗങ്ങളായി വേണമെന്നുള്ളത് അടുത്ത യോഗത്തിലായിരിക്കും നിശ്ചയിക്കുക. ഇതോടൊപ്പം തന്നെ പൊതു പ്രകടന പത്രിക തയ്യാറാക്കുന്നതിനായി ഒരു സെക്രട്ടറിയേറ്റും രൂപീകരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+