പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈനില്ല, പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി
ദില്ലി: 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടിട്ടില്ലെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നാണ് യെച്ചൂരി ചോദിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സില്‍വര്‍ ലൈന്‍ ഇല്ല വാദമാണ് ചെയ്യൂരി ഇപ്പോള്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് അതേ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് യെച്ചൂരി പറയുന്നു. ദില്ലിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ല. വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും- യെയ്യൂരി പറഞ്ഞു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സീതാറാം യെച്ചൂരി പ്രസ്താവന നടത്തിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് അത്യാവശ്യമാണെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത് എന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ സി പി എം മഹാരാഷ്ട്രയില്‍ സമരം നടത്തുന്നത് മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്വാഗതപ്രസംഗം മുതല്‍ മുഖ്യമന്ത്രി സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ചര്‍ച്ച വേദിയില്‍ ഔദ്യോഗികമായിത്തന്നെ തുടങ്ങിവച്ചിരുന്നു. അതിവേഗ ബുള്ളറ്റ് ട്രെയിനിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന പാര്‍ട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിലെ അജീത് ധാവലെ അടക്കമുള്ള അംഗങ്ങള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനായിരുന്നു കേരള ഘടകത്തിന്റെ ശ്രമം. സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി തുടങ്ങിയ കെ റെയില്‍ അനുകൂല നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത കേരളാ പ്രതിനിധികളും ആവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications