കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നിങ്ങള്‍ ആ ശീലം മാറ്റിവയ്ക്കണം, പിണറായിയെ കണ്ട് പഠിക്കൂ..മോദിക്ക് കത്തയച്ച് യെച്ചൂരി

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണമെന്ന് യെച്ചൂരി സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രീ, താങ്കള്‍ക്ക് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയുടെ മാതൃക പിന്തുടര്‍ന്നുകൂടാ എന്ന് യെച്ചൂരി കത്തില്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചൂണ്ടിക്കാണിച്ചായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. കൊറോണ പ്രതിസന്ധിക്കിടെ യഥാര്‍ത്ഥ സാഹചര്യം വ്യക്തമാക്കാനും ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തണമെന്ന് യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.

modi

പ്രധാനമന്ത്രി ചോദ്യങ്ങള്‍ നേടിടാതെ മാറിനില്‍ക്കുന്ന ശീലം മാറ്റിവയ്ക്കണം. ലോകത്തിലെ വിവിധ നേതാക്കള്‍ ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ദിവസവും മാധ്യങ്ങളോട് സര്‍ക്കാരിന്റെ തീരുമാനം വിശദീകരിക്കുകയാണ്. മോദിയുടെ പ്രവര്‍ത്തന രീതിയില്‍ ജനാധിപത്യപരമായ ഉത്തരവാദിത്തം നഷ്്ടമാകുന്നു എന്നും യെച്ചൂരി കുറ്റപ്പെടുത്തുന്നു.

അതിഥി തൊഴിലാളികളുടെ പ്രശ്‌നം തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുന്നത്., സാമ്പത്തിക പ്രതിസന്ധി, എന്നിവ അടിയന്തരമായി പരിഗണിക്കണം. എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യസാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കാതെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് യെച്ചൂരി കത്തില്‍ ആവശ്യപ്പെടുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മൂന്ന് തവണ രാജ്യത്തെ അബിംസബോധന ചെയ്തു. ലോക്ക് ഡൗണും ജനത കര്‍ഫ്യൂ എന്നിവ പ്രഖ്യാപിക്കാനും രണ്ട് തവണ മന്‍കീ ബാത്തിലൂടയും. എന്നാല്‍ അദ്ദേഹം വാര്‍ത്ത സമ്മേളനം വിളിക്കുന്നില്ല. ചോദ്യങ്ങളെ നേരിടുന്നില്ല. ഈ പരാതി അദ്ദേഹം പ്രധാനമന്ത്രിയായ കാലം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്.

English summary
Sitaram Yechury Send A Letter To The Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X