Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യ കുമാര്‍ കേരളത്തിലുമെത്തും

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇടതുപക്ഷത്തിനുവേണ്ടി വേണ്ടി പ്രചാരണത്തിനിറങ്ങണമെന്നാവശ്യം ശക്തമാകുകയാണ്. ആവശ്യം പരിഗണിച്ച് കനയ്യ കുമാര്‍ പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കനയ്യയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തണമെന്നും ആവശ്യമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലും എത്തുമെന്ന് കനയ്യ കുമാര്‍ അറിയിക്കുകയും ചെയ്തു. സിപിഎമ്മിനെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ കനയ്യ കുമാറിനൊപ്പം ഉണ്ടാകും.

kanhaiyakumar

ഇടതു സംഘടനയിലെ യുവാക്കളുടെ ശക്തിയെന്താണെന്ന് രാജ്യം കാണുമെന്ന് യെച്ചൂരി പറയുകയുണ്ടായി. ജെഎന്‍യു വിഷയം രാജ്യശ്രദ്ധ നേടിയതുകൊണ്ട് കനയ്യ കുമാറിനെ പ്രചരണത്തിനിറക്കി തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പനാണ് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവെന്ന് കനയ്യ കുമാര്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട കനയ്യ കുമാറിനെ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ വിട്ടയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+