കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയും നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം? ചിത്രം പുറത്തുവിട്ട് യെച്ചൂരി... അന്നേ മുങ്ങി...

നീരവ് മോദി എവിടെയാണെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് രാജ്യം വിട്ടതായി സീതാറാം യെച്ചൂരി. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും നീരവ് മോദിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ടാണ് സീതറാം യെച്ചൂരി ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിണറായി! ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ..പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിണറായി! ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ..

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നീരവ് മോദി രാജ്യം വിട്ടതെങ്ങനെയാണെന്ന് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതേസമയം, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദി എവിടെയാണെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

 ദാവോസിലെ ചിത്രം...

ദാവോസിലെ ചിത്രം...

തട്ടിപ്പ് നടത്തിയ മുങ്ങിയ നീരവ് മോദിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ചിത്രമാണ് സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ നിന്നെടുത്ത ചിത്രമാണിത്. നീരവ് മോദിയുടെ തട്ടിപ്പ് വിവാദമായിരിക്കെ ഇത്തരമൊരു ചിത്രം പുറത്തുവന്നത് കേന്ദ്ര സർക്കാരിനെയും ബിജെപിയും വെട്ടിലാക്കിയിട്ടുണ്ട്.

ഒരു വിവരവുമില്ല...

ഒരു വിവരവുമില്ല...

അതേസമയം, നീരവ് മോദിയ്ക്കെതിരെ അന്വേഷണം ആരംഭിച്ചെങ്കിലും അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതിനിടെ നീരവ് മോദിയുടെ മുംബൈയിലും ദില്ലിയിലും സൂറത്തിലുമുള്ള വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.

രേഖകൾ പിടിച്ചെടുത്തു...

രേഖകൾ പിടിച്ചെടുത്തു...

വജ്രവ്യാപാരികളായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും വീടുകളിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഇതിനുപുറമേ തട്ടിപ്പിൽ ഉൾപ്പെട്ട രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്ന് ചില സുപ്രധാന രേഖകളും മറ്റു തെളിവുകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ജനുവരിയിൽ...

ജനുവരിയിൽ...

തട്ടിപ്പ് നടന്നതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് സംഭവത്തിൽ വിവരം നൽകുന്നതിന് മുൻപ് തന്നെ നീരവ് മോദി രാജ്യം വിട്ടെന്നാണ് സൂചന. ഇന്ത്യൻ പാസ്പോർട്ടിന് പുറമേ ബെൽജിയം പാസ്പോർട്ടും കൈവശമുള്ള നീരവ് മോദി ഈ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടെന്നാണ് നിഗമനം.

 ശേഷിയുണ്ടെന്ന്...

ശേഷിയുണ്ടെന്ന്...

അതേസമയം, തട്ടിപ്പിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ബാങ്കിന് ശേഷിയുണ്ടെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് എംഡി സുനിൽ മേത്ത വ്യക്തമാക്കി. തട്ടിപ്പ് നടന്നതായി കണ്ടെത്തിയ ഉടൻതന്നെ സർക്കാരിനെ വിവരമറിയിച്ചെന്നും, തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

English summary
sitaram yechury tweeted a photo of pm modi and nirav modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X