സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെയാണ് സിപിഎം ഇതു സംബന്ധിച്ച് ഏകദേശ ധാരണയായത്. ചൊവ്വാഴ്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നത്. പിബിയിലേക്ക് കേരളത്തില്‍ നിന്ന് എ വിജയരാഘവനും എത്തിയേക്കും.
വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴാണ് സീതാറാം യെച്ചൂരിയെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത്. എസ്ആര്പിയുടെ പേരും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നകേട്ടിരുന്നുവെങ്കിലും അവസാന ദിനത്തിലാണ് യെച്ചൂരിയുടെ പേരിലേക്ക് എത്തിയത്.

ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും അവസാനദിനം വരെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരിക്ക് ഒരു തവണ കൂടി അനുവദിക്കാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇരുപത്തി മൂന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇത്തവണ നടക്കുന്നത്. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാര്‍ട്ടിക്കുള്ളിലെ നിലവിലുള്ള ധാരണ.
സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനങ്ങളിലുയര്‍ന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയില്‍ എത്തുന്നത്. അതേ സമയം പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മൂന്ന് നേതാക്കള്‍ ഒഴിവാകും. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പിബിയില്‍ എത്തും എന്നാണ് സൂചന.
സീതാറാം യെച്ചൂരി ഒരിക്കല്‍ കൂടില്‍ നേതൃത്വത്തില്‍ എത്തും എന്ന് ഉറപ്പാകുമ്പോഴും യെച്ചൂരിയുടെ നയങ്ങള്‍ എത്രത്തോളം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കും എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും.
1952 ഓഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്‌മണദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരിയുടെ ജനനം. അച്ഛന്‍ ആന്ധ്രപ്രദേശ് റോഡ് ട്രാസ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ സര്‍ക്കാര്‍ സര്‍വീസിലും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ നിലവിലെ ഭാര്യ.












Click it and Unblock the Notifications