കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ത്രിപുരയിലും ഒഴികെ കോണ്‍ഗ്രസുമായി സിപിഎം ധാരണയുണ്ടാക്കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സിപിഎം കേന്ദ്ര കമ്മറ്റിക്ക് കഴിഞ്ഞില്ലെങ്കിലും ബിജെപി മുഖ്യശത്രുവാണെന്ന കാര്യത്തില്‍ അംഗങ്ങള്‍ തമ്മില്‍ യോജിപ്പ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ഇതുസംബന്ധിച്ച് വ്യക്തത നല്‍കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരിക്കും കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ താഴെതട്ടില്‍നിന്നും പാര്‍ട്ടി അനുഭാവികളില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായ ശേഖരണം നടത്തിയേക്കും. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാം എന്ന കാര്യത്തില്‍ പല നേതാക്കള്‍ക്കും യോജിപ്പുള്ളതായാണ് വിവരം.

sitaram

സിപിഎം ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ലോക്‌സഭയില്‍ സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. നേരിട്ടുള്ള സഖ്യത്തിനുപകരം ധാരണയുണ്ടാക്കുന്നതില്‍ നേതാക്കള്‍തമ്മില്‍ യോജിപ്പുണ്ടായാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടും.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന ഇപ്പോഴത്തെ തീരുമാനം അന്തിമമല്ലെന്നുതന്നെയാണ് പ്രകാശ് കാരാട്ടും സൂചിപ്പിക്കുന്നത്. ബിജെപിയെ തോല്‍പിക്കാന്‍ ആവശ്യമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നതില്‍ കാരാട്ടിനും എതിര്‍പ്പില്ല. അതേസമയം, പരസ്യമായ സഖ്യം പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന നിലപാടില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഉറച്ചു നില്‍ക്കുകയാണ്.

 കാബൂള്‍ ഹോട്ടല്‍ ആക്രമണം: താലിബാന്‍ ഉത്തരവാദിത്തമേറ്റു, വിദേശികളടക്കം കൊല്ലപ്പെട്ടത് 22 പേര്‍ കാബൂള്‍ ഹോട്ടല്‍ ആക്രമണം: താലിബാന്‍ ഉത്തരവാദിത്തമേറ്റു, വിദേശികളടക്കം കൊല്ലപ്പെട്ടത് 22 പേര്‍

English summary
CPM in crisis as Central Committee rejects Sitaram Yechury's draft of political resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X