കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ സീതമാരെ ജീവനോടെ കത്തിക്കുകയാണ്, വീണ്ടും അധീര്‍ ചൗധരി, പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ മാസ് ഡയലോഗില്‍ വീണ്ടും പാര്‍ലമെന്റില്‍ ബഹളം. രാജ്യത്ത് രാമക്ഷേത്രങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ സീതമാരെ ജീവനോടെ നമ്മള്‍ കത്തിക്കുകയാണെന്ന പരാമര്‍ശമാണ് ചൗധരി നടത്തിയത്. രാജ്യത്തെ സ്ത്രീ സുരക്ഷയെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രസ്താവന. അതേസമയം ബിജെപി നേതാക്കള്‍ ഇത് വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്.

1

പ്രതിപക്ഷം സ്ത്രീവിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയുമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീക്കൊളുത്തിയ സംഭവത്തിലാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. സഭയുടെ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഒരു വശത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാക്കാനുള്ള പ്ലാനാണ് ഉള്ളത്. മറുവശത്ത് സീതകളെ ജീവനോടെ ചുട്ടെരിക്കുകയാണെന്നും ചൗധരി പറഞ്ഞു.

ഉത്തര്‍പ്രദേശിനെ ഉത്തമ പ്രദേശമാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അധര്‍മ പ്രദേശമായി മാറിയിരിക്കുകയാണ് ആ സംസ്ഥാനമെന്നും അധീര്‍ രഞ്ജന്‍ ചൗധിരി പറഞ്ഞു. ഇതിനിടയിലാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്. ബലാത്സംഗവും സ്ത്രീകളെ കൊലപ്പെടുത്തുന്നതും വര്‍ഗീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. മുമ്പ് പശ്ചിമ ബംഗാളില്‍ ഉണ്ടായ കാര്യങ്ങള്‍ പ്രതിപക്ഷം മറന്ന് പോയെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ തീക്കൊളുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ബലാത്സംഗം ചെയ്ത് ഒരു സ്ത്രീയെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കരുത്. ആരും ഇതുവരെ ഈ വിഷയം സഭയില്‍ വര്‍ഗീയവത്കരിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം സ്മൃതി ഇറാനിക്കെതിരെയുള്ള പ്രതിഷേധം ഭീഷണിയായി മാറിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപിമാരായ ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ മാപ്പുപറയണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

 ഉന്നാവോ കേസ്: കുല്‍ദീപ് സെംഗാറിന് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!! ഉന്നാവോ കേസ്: കുല്‍ദീപ് സെംഗാറിന് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!!

English summary
sitas burnt alive while ram temple being built says adhir chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X