കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ട്വീറ്റ്: ഇന്ത്യയുടെ ആത്മാഭിമാനത്തെ ട്രംപ് ചോദ്യം ചെയ്തുവെന്ന് യെച്ചൂരി

  • By Desk
Google Oneindia Malayalam News

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ അപമാനമാണ് രാജ്യം നേരിട്ടതെന്ന് സിപി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനോടുളള പ്രതികരണമാണ് യെച്ചൂരി നടത്തിയത്. ജപ്പാനില്‍ നടക്കുന്ന ജി- 20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപ് നടത്തിയ ട്വിറ്റര്‍ പരാമര്‍ശ്ശമാണ് യെച്ചൂരിയെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്; ഒസാക്കയിൽ നിർണായക കൂടിക്കാഴ്ചപ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്; ഒസാക്കയിൽ നിർണായക കൂടിക്കാഴ്ച

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വര്‍ദ്ധിച്ച നിരക്ക് അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല, വര്‍ദ്ധിപ്പിച്ച നിരക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ട്രംപ് ഇക്കാര്യത്തില്‍ മോദിയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

sitaram-yechury1-24

ഇത്തരത്തില്‍ രാജ്യം അപമാനിക്കപ്പെട്ടപ്പോള്‍ ഭരണകകക്ഷിയായ ഭാരതിയ ജനതാ പാര്‍ട്ടി മൗനം പാലിച്ചതിനെയും യെച്ചൂരി കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു വ്യക്തിയെപ്പറ്റിയല്ല ഒരു രാജ്യത്തിത്തിന്റെ അഭിമാനത്തെ സംബന്ധിക്കുന്ന കാര്യമാണ്. പ്രധാനമന്ത്രി എന്ന പദവിയുടെ അന്തസ്് ഭരണ കക്ഷിയുടെയുയും നേതാക്കന്‍മാരുടെയും നിക്ഷിപ്ത താല്പ്പര്യങ്ങളുടെ ഭാഗമായി മാറാന്‍ പാടില്ല. രാജ്യത്തിനു വേണ്ടി നിലകെളളാത്തവരാണ് ഭരണകക്ഷിയും അതിന്റെ നേതാക്കളും എന്നും യച്ചൂരി ആഞ്ഞടിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടിറി മൈക്ക് പൊംപയോയുടെ ഇന്ത്യ സന്ദര്‍ശ്ശനത്തിനു തൊട്ടുപിന്നാലെയായിരുന്നു ട്രംപ് വിവാദ പാരമര്‍ശ്ശം നടത്തിയത്. ഈ പരാമര്‍ശ്ശമാണ് രാജ്യത്തിന്റെ നയങ്ങള്‍ക്കു നേരെയുളള കടന്നു കയറ്റമായി ഇടതു പാര്‍ട്ടി കണക്കാക്കുന്നത്.

English summary
Sitharam Yechuri against Narendra Modi on Trump's tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X