കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ പ്രതിഷേധത്തില്‍ സീതാറാം യെച്ചൂരിയും രാജയും അറസ്റ്റില്‍, പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം കടുക്കുന്നു. കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോദി രാജാണ് പോലീസ് നടപ്പാക്കുന്നതെന്ന് യെച്ചൂരി അറസ്റ്റിന് ശേഷം പ്രതികരിച്ചു. നേരത്തെ രാമചന്ദ്ര ഗുഹയെയും യോഗേന്ദ്ര യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരു അറസ്റ്റിലായിട്ടുണ്ട്.

1

പ്രതിഷേധം 11 നഗരങ്ങളില്‍ അലയടിക്കുകയാണ്. നിരോധനാജ്ഞയ്ക്കിടയിലും പ്രതിഷേധക്കാര്‍ തെരുവിലേക്ക് കൂട്ടത്തോടെ എത്തുന്നുണ്ട്. അതേസമയം മൊബൈല്‍ സര്‍വീസുകള്‍ ദില്ലിയില്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിനും നിരോധനമുണ്ട്. അതേസമയം കമല്‍ഹാസനും പോലീസ് നടപടിയെ അപലപിച്ചു. ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കരുതെന്നും, ഈ അപേക്ഷ ചെന്നൈ പോലീസ് കമ്മീഷണറോടാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സെല്‍ഫി എടുത്താണ് യോഗേന്ദ്ര യാദവ് പ്രതിഷേധിച്ചത്. ലാല്‍ ഖ്വിലയില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ആയിരങ്ങള്‍ പ്രതിഷേധത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. ദില്ലിയിലെ ചിലയിടങ്ങളില്‍ എസ്എംഎസ്, ഡാറ്റ സര്‍വീസുകള്‍ ഉണ്ടെന്നും എയര്‍ടെല്‍ പറഞ്ഞു.

Recommended Video

cmsvideo
Section 144 Imposed Near Red Fort Ahead Of Anti-CAA Protest | Oneindia Malayalam

മന്തി ഹൗസില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മന്തി മെട്രോ സ്‌റ്റേഷനുകളും അടച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ആദ്യം മനുഷ്യനെ പോലെ പെരുമാറാനാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബീഹാറില്‍ പ്രതിഷേധം കത്തുന്നതിനിടെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. അതിജാഗ്രതയോടെ പ്രതിഷേധത്തെ നേരിടാനാണ് പോലീസിനുള്ള നിര്‍ദേശം.

 പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി

English summary
sitharam yechury detained on caa protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X