കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21,246.16 കോടി രൂപയുടെ അധിക ചെലവിടലിന് അനുമതി തേടി നിര്‍മ്മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധിക്കിടെ 21,246.16 കോടി രൂപ അധികമായി ചെലവിടാന്‍ പാര്‍ലമെന്‍റില്‍ അനുമതി തേടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയ്ക്കുള്ള പ്രത്യേക ഗ്രാന്‍റായ 8,820 കോടി രൂപ ഉൾപ്പെടെയാണ് അധികച്ചെലവിന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച അനുമതി തേടിയത്.

nirmala-sitharaman

പതിനാലാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശപ്രകാരം ജമ്മു കാശ്മീരിന് നല്‍കേണ്ട വിഹിതമാണ് ജമ്മു കാശ്മീര്‍ ,ലഡാക് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കുന്നത്. റീകാപ്പിറ്റലൈസേഷൻ ബോണ്ടുകൾ വിതരണം ചെയ്യുന്നതിലൂടെ ഐഡിബിഐ ബാങ്കിന് മൂലധന സഹായമായി 2,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ബഹിരാകാശ വകുപ്പിന്റെ ചെലവുകൾക്കായി 666 കോടി രൂപയും ശമ്പളത്തിനും പോലീസിന്റെ റേഷൻ ചെലവിനായി 3,387.46 കോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നായിരുന്നു ഇന്ന് രാവിലെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിലും ധനമന്ത്രി സീതാരാമന്‍ ആവര്‍ത്തിച്ചത്. സാമ്പത്തികരംഗം തളര്‍ച്ചയിലേക്ക് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

രാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപിരാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപി

പശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിച്ച് തൃണമൂൽ മുന്നേറ്റം, ബിജെപിയുടെ ''മിഷൻ 2021'' മങ്ങുന്നുപശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിച്ച് തൃണമൂൽ മുന്നേറ്റം, ബിജെപിയുടെ ''മിഷൻ 2021'' മങ്ങുന്നു

ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടനകളുടെ വിലക്ക്... രണ്ട് സിനിമകളും ഉപേക്ഷിച്ചു!!ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടനകളുടെ വിലക്ക്... രണ്ട് സിനിമകളും ഉപേക്ഷിച്ചു!!

English summary
Sitharaman seeks Parliament nod for additional spending of Rs 21,246.16 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X