കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ചണ്ഡീഘട്ട്; പഞ്ചാബില്‍ എഎപി സിറ്റിങ് എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോണ്‍‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.

<strong>'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍ </strong>'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എഎപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നസര്‍ സിങ് മന്‍ശാഹിയ നടത്തിയത്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പ്രസക്തി നഷ്ടമായെന്നും ക്രിയാത്മകമായി ഒന്നും മുന്നോട്ടു വെക്കാനില്ലാത്ത പാര്‍ട്ടിയാണ് എഎപിയെന്നും അദ്ദേഹം വിമര്‍‍ശിച്ചു.

 aap

<strong>ബിജെപിയുടെ പഴയ കരുത്തന്‍: 5 തവണ എംഎല്‍എ, ആരാണ് മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ അജയ് റായ്</strong>ബിജെപിയുടെ പഴയ കരുത്തന്‍: 5 തവണ എംഎല്‍എ, ആരാണ് മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ അജയ് റായ്

പഞ്ചാബ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോഡില്‍ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറായിരുന്നു നസര്‍ സിങ് മന്‍ശാഹിയ. എഎപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പഞ്ചാബ് നിയമസഭയുടെ ഫാര്‍മേഴ്‌സ് സൂയിസൈഡ്‌സ് ആന്‍ഡ് ഫാം ലേബറേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു.

English summary
sitting punjab aap legislator joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X