Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീർ താഴ്വര സാധാരണ നിലയിലേക്ക്: തന്ത്രങ്ങൾക്ക് അമിത് ഷായ്ക്കും അജിത് ഡോവലിനും നന്ദി!!

ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീർ സാധാരണ നിലയിലേക്കെത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌദ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ എന്നിവർ കശ്മീരിനെ സ്വാഭാവിക നിലയിലേക്കെത്തിക്കാൻ മികച്ച തന്ത്രങ്ങളാണ് ഉറപ്പാക്കിയതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിലെ സ്ഥിതിഗതികളെ മറികടക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ ഉപദേഷ്ടാവുമായ കെ വിജയകുമാർ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത വെല്ലുവിളി കശ്മീരിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. ഇതിന് പുറമേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കശ്മീരിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് സംബന്ധിച്ച് അധികൃതരോട് നിയമോപദേശം തേടിയിട്ടുണ്ട്. യുവാക്കൾ ഭീകര സംഘടനകളിലേക്ക് ആകൃഷ്ടരാവുന്നത് തടയാൻ പുനരധിവാസ പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ മാധ്യമങ്ങളുടെ പരിധിയ്ക്ക് പുറത്തുനിന്ന് വേണം ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വെല്ലുവിളികളുണ്ടെങ്കിലും കശ്മീരിനെ സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടർന്നുകൊണ്ടിരിക്കും.

kashmir-bandh3-1

കശ്മീർ താഴ് വരയിലെ 2ജി സർവീസുകൾ പുനസ്ഥാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ രജൌരിയിൽ നിന്ന് ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റ് ഉൾപ്പെടെ നടന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ താഴ് വരയിലെ ലാൻഡ് ലൈനുകൾ പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത തുരടാനാണ് നിർദേശിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭാഗികമായി മാത്രമേ ഇത് നീക്കം ചെയ്യുകയുള്ളൂ. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചത്. ഇതോടെയാണ് നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+