കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ സ്ഥിതി വളരെ മോശം: ആവിഷ്കാര സ്വാതന്ത്ര്യമില്ലെന്ന് ഗുലാം നബി ആസാദ്

Array

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീർ സ്ഥിതി വളരെ ദയനീയമാണെന്നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീർ താഴ് വര സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ എനിക്ക് മാധ്യമങ്ങളോട് ഇപ്പോൾ ഒന്നും പറയാനില്ല. ആറ് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് ആസാദ് കശ്മീരിലെത്തിയത്. നാല് ദിവസം കശ്മീരിൽ ചെലവഴിച്ചു. ശേഷിക്കുന്ന രണ്ട് ദിവസം ജമ്മുവിലും ചെലവഴിക്കും. അതിന് ശേഷം തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

70 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണം, ഹൗഡി മോദിക്കെതിരെ ഗെലോട്ട്!!70 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണം, ഹൗഡി മോദിക്കെതിരെ ഗെലോട്ട്!!

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം പുറത്തുവരുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്. ഫോൺ- കേബിൾ ടിവി ബന്ധം വിച്ഛേദിച്ചതിനൊപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിക്കൊണ്ടായിരുന്നു ഭരണകൂടത്തിന്റെ നീക്കം. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, യൂസുഫ് തരിഗാമി എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പലയിടങ്ങളിലായി വീട്ടുതടങ്കലിൽ കഴിയുന്നത്.

 മൂന്ന് തവണയും പാളി..

മൂന്ന് തവണയും പാളി..


നേരത്തെ മൂന്ന് തവണ ഗുലാം നബി ആസാദ് കശ്മീർ താഴ്വര സന്ദർശിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും വിമാനത്താവളത്തിൽ വെച്ച് അധികൃതർ തിരിച്ചയച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടപടലോടെ സെപ്തംബർ 16ന് മാത്രമാണ് കശ്മീർ സന്ദർശിക്കാൻ അനുമതി നൽകിയത്. ശ്രീനഗർ,ബാരാമുള്ള, ജമ്മു കശ്മീർ ജില്ലകളിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും അദ്ദേഹം അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായ ബെഞ്ചാണ് സന്ദർശനത്തിനിടെ ജനങ്ങളോട് സ്വതന്ത്രമായി സംവദിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള വിശകലന റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ബെഞ്ച് നിർദേശം നൽകിയിരുന്നു.

സന്ദർശനത്തിന് പരിമിതിയെന്ന്

സന്ദർശനത്തിന് പരിമിതിയെന്ന്

കശ്മീർ ഭരണകൂടം പത്ത് ശതമാനം സ്ഥലങ്ങൾ പോലും സന്ദർശിക്കാൻ അനുവദിച്ചില്ല. കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ താഴ് വര സന്ദർശിക്കണമെന്ന് പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിൽ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് ആവിഷ്കാര സ്വാതന്ത്ര്യമില്ലെന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.

സാമൂഹിക സ്ഥിതി അറിയുന്നതിനെന്ന്

സാമൂഹിക സ്ഥിതി അറിയുന്നതിനെന്ന്


ജന്മനാടായ കശ്മീർ സന്ദർശിച്ചത് രാഷ്ട്രീയ പരിപാടിയിലോ ചർച്ചയിലോ പങ്കെടുക്കാനല്ലെന്ന് ആസാദ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ച് അറിയാനാണ് സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ലഡാക്ക്, കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

യെച്ചൂരിയുടെ സന്ദർശനം

യെച്ചൂരിയുടെ സന്ദർശനം

നേരത്തെ കശ്മീർ സന്ദർശിച്ച് സിപിഎം നേതാവ് യൂസഫ് തരിഗാമിയെ കാണാൻ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കാണാനില്ലെന്ന് കാണിച്ച് യെച്ചൂരി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി ഇടപെട്ടത്. തുടർന്ന് കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് യെച്ചൂരി സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. കശ്മീരിലെത്തിയ ദിവസം തന്നെ തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ തരിഗാമിയെ ഡോക്ടർ എത്തി പരിശോധിക്കാതെ തിരിച്ച് പോകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

English summary
Situation in Kashmir ‘very bad’, no mark of freedom of speech: Ghulam Nabi Azad about Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X