കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ശിവസേന: രാജ്യത്ത് ഹിന്ദു-മുസ്ലിം വേര്‍തിരിവിന് വഴിയൊരുക്കും

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ബില്‍ രാജ്യത്ത് അദൃശ്യമായി ഹിന്ദു-മുസ്ലിം വിഭജനത്തിന്‍ വഴിയൊരുക്കുന്നുവെന്നാണ് പാര്‍ട്ടി മുഖപത്രമായ സാംമ്നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ശിവസേനയുടെ വിമര്‍ശനം.

പൗരത്വ ബില്ലിനെതിരെ മുസ്ലിംലീഗിന്റെ വേറിട്ട സമരം; പാര്‍ലമെന്റിന് മുമ്പില്‍ നാലു എംപിമാരുടെ പ്രതിഷേധംപൗരത്വ ബില്ലിനെതിരെ മുസ്ലിംലീഗിന്റെ വേറിട്ട സമരം; പാര്‍ലമെന്റിന് മുമ്പില്‍ നാലു എംപിമാരുടെ പ്രതിഷേധം

അനധികൃത ഹിന്ദു കുടിയേറ്റക്കാരെ മാത്രം തിരഞ്ഞെടുത്ത് സ്വീകരിക്കുന്നത് രാജ്യത്ത് മറ്റൊരു മത യുദ്ധത്തിന് വഴിയൊരുക്കുമെന്നും മുഖപ്രംസഗത്തില്‍ ശിവസേനെ വിമര്‍ശിക്കുന്നു. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഹിന്ദുക്കളെ സംബന്ധിച്ച് ഇല്ല എന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനാണ് ശ്രമമെങ്കില്‍ അത് രാജ്യത്തിന് നല്ലതല്ല.

shivasnena-

ബില്ലുമായി ബന്ധപ്പെട്ട തങ്ങലുടെ നിലപാട് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണം. പ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ രാജ്യത്ത് ക്ഷാമമില്ല. എന്നിട്ടും നിങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ പോലുള്ള പുതിയ പ്രശ്നങ്ങള്‍ രാജ്യത്തേക്ക് ക്ഷണിച്ചു വരുത്തുകയാണെന്നും എഡിറ്റോറിയയിലൂടെ ശിവസേന വ്യക്തമാക്കുന്നു.

കുറുമാറിയവരെ ജനം സ്വീകരിച്ചു: ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍കുറുമാറിയവരെ ജനം സ്വീകരിച്ചു: ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍

അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. ബില്ലിനെതിരെ മുസ്ലിം ലീഗിന്‍റെ നാല് എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ രാവിലെ പ്രധിഷേധം സംഘടിപ്പിച്ചു. മതത്തിന്‍റെ പേരില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്ലെന്നാണ് പൗരത്വബില്ലിനെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് വിലയിരിത്തിയത്. ഇടതുപക്ഷവും ബില്ലിനെ ശക്തമായി എതിര്‍ക്കും.

ഡിസംബര്‍ 4 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പൗരത്വ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. 2014 ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.ഈ രാജ്യങ്ങള്‍ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യങ്ങളാണെന്നും മറ്റ് മതസ്ഥരാണ് അവിടെ വിവേചനങ്ങള്‍ക്ക് ഇരയാകുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാദം.

English summary
siv Sena Attacks bjp on Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X