Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൻ ഫാൻ സിവ ധോണി വീണ്ടും! ചുമച്ചാലും പാട്ടു നിർത്തില്ല, ഇത്തവണ കണികാണും നേരം....

ഒട്ടും സുഖമില്ല, എന്നാലും പാടുന്നു എന്ന അടിക്കുറിപ്പോടെ സിവയുടെ ഇൻസ്റ്റാഗ്രാമിലാണ് പുതിയ വീഡിയോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദില്ലി: അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന ഗാനത്തിന് ശേഷം വീണ്ടും മലയാളികളെ ഞെട്ടിച്ച് സിവ ധോണി. കണികാണു നേരം കമല നേത്രന്റെ എന്നു തുടങ്ങുന്ന ഭക്തിഗാനം പാടിയാണ് സിവ ധോണി ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്.

ഒട്ടും സുഖമില്ല, എന്നാലും പാടുന്നു എന്ന അടിക്കുറിപ്പോടെ സിവയുടെ ഇൻസ്റ്റാഗ്രാമിലാണ് പുതിയ വീഡിയോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടെങ്കിലും അനായാസം സിവ പാട്ട് പാടി തീർത്തു. അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സിവയുടെ പുതിയ പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായി.

sivadhoni

സിവയുടെ ആദ്യപാട്ടിന് നിറഞ്ഞ കൈയടി നൽകിയ മലയാളികൾ രണ്ടാമത്തെ പാട്ടും അതുപോലെ സ്വീകരിച്ചു. കണ്ണൻ ഫാനായ സിവയുടെ അടുത്ത പാട്ട് ഏതെന്നാണ് മലയാളികളുടെ ചോദ്യം. അദ്വൈത്വം എന്ന സിനിമയിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് സിവ ധോണി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

ഇതിനു പിന്നാലെ കടുപ്പമേറിയ മലയാളം വാക്കുകൾ സിവ എങ്ങനെയാണ് പഠിച്ചതെന്ന ചോദ്യവുമുണ്ടായി. ദിവസങ്ങൾക്ക് ശേഷമാണ് സിവയുടെ മലയാളം പാട്ടിന് പിന്നിലാരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത്. മലയാളിയായ ആയയാണ് സിവയെ മലയാളം പാട്ടുകൾ പഠിപ്പിക്കുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+