• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയ്ക്ക് വോട്ട് പിടിക്കാൻ ശിവജി പ്രതിമ, ചെലവ് 3600 കോടി

മുംബൈ: ഛത്രപതി ശിവജിയെ മുന്‍ നിര്‍ത്തി മഹാരാഷ്ട്ര പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് മഹാനായ മറാത്ത ചക്രവര്‍ത്തിയുടെ പ്രതിമ നിര്‍മ്മിക്കുന്നത്. 3600 കോടി രൂപ ചെലവിലാണ് 190 മീറ്ററിലധികം ഉയരമുള്ള പ്രതിമയുടെയും കടല്‍പ്പാലത്തിന്‌റെയും നിര്‍മ്മാണം. തന്‌റെ സ്വപ്‌ന പദ്ധതി എന്നാണ് ഈ ഉദ്യമത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് വിശേഷിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ !!!

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി ഇത് മാറും എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. മുംബൈ തീരത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ അറബി കടലില്‍ കൃത്രിമ മണല്‍ത്തിട്ട നിര്‍മ്മിച്ച് അതിന് മുകളിലാണ് 15 ഹെക്ടറില്‍ സ്മാരകത്തിന്‌റെ നിര്‍മ്മാണം. 190 മീറ്ററാണ് പ്രതിയുടെ ഉയരം. ഇസഡ് കാറ്റഗറി സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധങ്ങളും പഠനങ്ങളും

പ്രതിമ നിര്‍മ്മാണം പ്രദേശത്തെ മത്സ്യസമ്പത്തതിനെ പ്രതികൂലമായി ബാധിക്കുമെന്നും മത്സ്യ തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാകുമെന്നും ആരോപിച്ച് പരിസ്ഥിതി

സ്‌നേഹികള്‍ പദ്ധതിക്ക് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇത് കേന്ദ്ര വനം പരിസ്ഥതി മന്ത്രാലത്തിന്‌റെ അനുമതി വൈകുന്നതിനും കാരണമായി. ഐഐടിയിലെ വിദഗ്ദ്ധ സംഘവും കേന്ദ്ര സമുദ്ര പര്യവേഷണ സംഘവും സ്ഥലത്തെത്തി പഠനം നടത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍

അധികാരത്തിലെത്തിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് തന്നെ നേരിട്ട് കേന്ദ്രത്തെ സമീപിച്ച് അനുമതി നേടി എടുക്കുകയായിരുന്നു.

വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും മേല്‍പ്പാലത്തിന്‌റെ രൂപ കല്‍പ്പന. പ്രതിമയുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 10000ലധികം വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ബോട്ട് സര്‍വ്വീസ്, പ്രദര്‍ശനങ്ങള്‍, ലൈബ്രറി സൗകര്യം എന്നിവയും ഉണ്ടാകും. ഗേറ്റ് വേയില്‍ നിന്ന് 12 കിലോ മീറ്ററും നരിമാന്‍ പോയന്‌റില്‍ നിന്ന് മൂന്നര കിലോ മീറ്ററുമാണ് സ്മാരകത്തിന് അടുത്തേയ്ക്കുള്ള ദൂരം.

പ്രതിമയ്ക്ക് പിന്നിലെ രാഷ്ട്രീയം

പ്രധാനമന്ത്രി പങ്കെടുത്ത പ്രതിമയുടെ ശിലാസ്ഥാപ ചടങ്ങ് പൂര്‍ണ്ണമായും പാര്‍ട്ടി പരിപാടിയായി ബിജെപി സര്‍ക്കാര്‍ മാറ്റിക്കഴിഞ്ഞു. ഛത്രപതി ശിവജി എന്ന വികാരം മുതലാക്കി സംസ്ഥാനത്തെ പ്രധാന വോട്ടു ബാങ്കായ മഹാത്തികളെ ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. പല ബിജെപി നിലപാടുകളോടും എതിര്‍പ്പ് ഉണ്ടെങ്കിലും ശിവസേനയും പ്രതിമ നിര്‍മ്മാണത്തിന് പിന്തുണയുമായി മുന്നോട്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബ്രിഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ഷനില്‍ (ബിഎംസി) പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി.

English summary
The memorial will have an art museum, marine aquarium and galleries, and facilities such as a cafeteria, medical facilities, stalls, wastewater treatment and a berthing jetty for tourists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X