കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്‌സിഡന്റല്‍ പ്രെംമിനിസ്റ്ററല്ല മന്‍മോഹന്‍ സിങ്ങെന്ന് ശിവസേന നേതാവ്: സിങ് കരുത്തുറ്റ പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ സിനിമ കോണ്‍ഗ്രസിന് തീരാതലവേദനയായിരിക്കയാണ്. തിരഞ്ഞടുപ്പ് കാലത്ത് ഇത്തരത്തില്‍ ബയോപികുകള്‍ ഇറങ്ങുന്നത് പാര്‍ട്ടിയുടെ വോട്ട് ബാങ്കിനെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. ഏറെ വിവാദമായ സഞ്ജയ ബാറുവിന്റെ പുസ്തകമായ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദ മെയ്ക്കിങ് ആന്റ് അണ്‍മെയ്ക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അനുപം ഖേര്‍ മന്‍മോഹന്‍ സിങായി വേഷമിടുന്ന വിജയ് രത്‌നാകര്‍ ഗുട്ടെ സംവിധാനം ചെയ്യുന്ന സിനിമ.

<strong>ലോക്സഭ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ എസ്പിയും ബിഎസ്പി ധാരണ, തുല്യസീറ്റുകളില്‍ മത്സരിക്കും! </strong>ലോക്സഭ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ എസ്പിയും ബിഎസ്പി ധാരണ, തുല്യസീറ്റുകളില്‍ മത്സരിക്കും!

സിനിമയുടെ റീലീസ് വിവാദത്തിന് തിരികൊളുത്തിയതോടെ മന്‍മോഹന്‍ സിങിന് പിന്തുണയുമായി എത്തിയിരിക്കയാണ് ശിവസേന നേതാവ് സഞ്ജയ് റൗത്. മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററല്ലെന്നും വിജയിച്ച പ്രധാനമന്ത്രിയാണെന്നും സഞ്ജയ് പറയുന്നു.

manmohan-singh-

10 വര്‍ഷം ഒരു പ്രധാനമന്ത്രിക്ക് ഭരണത്തിലിരിക്കാന്‍ സാധിച്ചെങ്കില്‍ അദ്ദേഹത്തെ ജനങ്ങള്‍ക്ക് ആദരിക്കുന്നുവെങ്കില്‍ അദ്ദേഹം വിജയിച്ചുകഴിഞ്ഞെന്നും സഞ്ജയ് റൗട്ട്് പറഞ്ഞു. നരസിംഹ റാവുവിന് ശേഷം ഇന്ത്യ കണ്ട എറ്റവും കരുത്തനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ് എന്നും അദ്ദേഹം പറഞ്ഞു.


ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ശിവസേന. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നുവെന്നും മന്‍മോഹന്‍ സിങിനെ വിലകുറച്ച് കാണിക്കുന്നുവെന്നാണ് വിമര്‍ശനം. ബിജെപി തന്നെ സിനിമയുടെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് എങ്ങനെയാണ് ഒരു കുടുംബം 10 വര്‍ഷം രാജ്യത്തെ താറുമാറാക്കിയതെന്ന് പറയുന്നു. സിനിമ 11 ന് റീലിസ് ചെയ്യും.

English summary
Sivasena leader support Manmohan Singh for the film on his biography the accidental prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X