വിമാനമില്ലെങ്കിൽ വേണ്ട, ട്രെയിൻ പിടിച്ച് ദില്ലിയിൽ എത്തും! രവീന്ദ്ര ഗെയ്ക് വാദിനോടാണോ കളി...
എക്കോണമി ക്ലാസില്‍ നിന്ന് ബിസിനസ്സ് ക്ലാസില്‍ സീറ്റ് അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.
മുംബൈ: വിമാനക്കമ്പിനികള്‍ നിരോധനം ഏര്‍പ്പെടുത്തിയാലും ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക് വാദിനെ തോല്‍പിക്കാന്‍ ആവില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഗെയ്ക്ക് വാദ് ട്രെയിനില്‍ മുംബൈയില്‍ നിന്ന് ദില്ലിയില്‍ എത്തി. എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും ചേര്‍ന്ന് എംപിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

എക്കോണമി ക്ലാസില്‍ നിന്ന് ബിസിനസ്സ് ക്ലാസില്‍ സീറ്റ് അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനുമായി വാക്ക തര്‍ക്കത്തില്‍ ഏർപ്പെട്ടത്. ഇതിനിടെ ജീവനക്കാരനെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയാന്‍ എം പി ഇത് വരെ തയ്യാറായിട്ടില്ല.
തന്റെ നടപടി പാര്‍ലമെന്റിന് കളങ്കം സൃഷ്ടിച്ചതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. മാപ്പ് പറഞ്ഞാല്‍ മാത്രമേ നിരോധനം അവസാനിപ്പിയ്ക്കൂ എന്ന നിലപാടില്‍ ആണ് വിമാനക്കമ്പനികള്‍












Click it and Unblock the Notifications