കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതീവ ഗുരുതരം; തമിഴ്‌നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം

Google Oneindia Malayalam News

ചെന്നൈ: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായ അവസ്ഥയിലേക്ക് കടക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പലയിടത്ത് നിന്നും പുറത്ത് വരുന്നത്. അത്തരത്തില്‍ ഒന്നാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു എന്നാണ് വാര്‍ത്ത. ഓക്‌സിജന്‍ വിതരണ ശൃംഖലയിലെ സാങ്കേതിക തകരാര്‍ ആണ് ദുരന്തത്തിന് വഴിവച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ആശുപത്രിയിലും ഓക്സിജൻ ലഭ്യതയില്ലാത്തതിനെ തുടർന്ന് ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു.

Coronavirus

കൊവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്ന രണ്ട് പേരും ഐസിവുവില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരും ആണ് ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് മരണങ്ങള്‍ സംഭവിച്ചത് എന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയത്. ആശുപത്രിയില്‍ ഓക്‌സിജന്‍ സപ്ലൈ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇതിനിടെ രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ടല്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. കടുത്ത ആരോഗ്യ പ്രശ്‌നമുള്ളവര്‍ ആയിരുന്നു മരണത്തിന് കീഴടങ്ങിയത് എന്നാണ് വിശദീകരണം. മരിച്ച നാല് പേര്‍ക്ക് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു എന്നാണ് ജില്ലാ കളക്ടര്‍ വിശദീകരിച്ചത്. മറ്റ് രണ്ട് പേര്‍ക്കും വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എന്തായാലും വിഷയത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ 59 രോഗികള്‍ക്കും നോണ്‍ കൊവിഡ് വാര്‍ഡില്‍ 62 രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഓക്‌സിജന്‍ സപ്ലൈയില്‍ പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അത് ഇത്രയും രോഗികളെ ബാധിക്കുമായിരുന്നില്ലേ എന്നാണ് അധികൃതരുടെ ചോദ്യം.

ഗവണ്‍മെന്റ് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്‌സിജന്‍ ടാങ്ക് ഉണ്ട്. 55 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പകരം ഉപയോഗിക്കാനായി പ്രത്യേകം സൂക്ഷിച്ചിട്ടും ഉണ്ട്. ഇത് കൂടാതെ ആറായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ ടാങ്കും കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയ്തതായി അധികൃതര്‍ പറയുന്നു.

വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍

ചാര്‍ലിയും വരില്ല ടെസ്സയും വരില്ല! ആരും തെക്കുംനാഥനും ആവില്ല! എന്നാലും ആ ട്രോളുകള്‍ മറക്കാനാകുമോചാര്‍ലിയും വരില്ല ടെസ്സയും വരില്ല! ആരും തെക്കുംനാഥനും ആവില്ല! എന്നാലും ആ ട്രോളുകള്‍ മറക്കാനാകുമോ

Recommended Video

cmsvideo
Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

English summary
Six Covid patients died in Vellore Government Hospital, relative allege deaths due to snap in Ocygen supply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X